1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 25, 2021

സ്വന്തം ലേഖകൻ: വിവാദ ഡയമണ്ട് വ്യാപാരി നീരവ് മോദിയെ വിചാരണയ്ക്കായി ഇന്ത്യയിലേക്ക് കൈമാറാമെന്ന് യുകെ കോടതി. മോദിക്കെതിരെ ഒരു പ്രഥമദൃഷ്ട്യാ കേസ് ഉണ്ടെന്നും അദ്ദേഹത്തിന് “ഇന്ത്യയിൽ ആ കേസിൽ ഉത്തരം നൽകാനുണ്ടെന്നും,” കോടതിയ വിധിയിൽ പറയുന്നു. പിഎൻബി വായ്പാ തട്ടിപ്പ് കേസിലും അതുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിലും മോദിക്കെതിരെ രണ്ട് ക്രിമിനൽ വിചാരണാ നടപടികൾ നിലനിൽക്കുന്നുവെന്ന് കോടതി ഉത്തരവിൽ പറയുന്നു. പിഎൻബി വായ്പാ തട്ടിപ്പിൽ സിബിഐ കേസിലാണ് മോദി വിചാരണ നേരിടേണ്ടത്. എൻഫോഴ്സ്മെന്റ് ഡയരക്ടറേറ്റാണ് കള്ളപ്പണക്കേസ് രജിസ്ട്രർ ചെയ്തത്.

എൽഒസി (ലെറ്റർ ഓഫ് കംഫർട്ട്) അല്ലെങ്കിൽ വായ്പാ കരാറുകൾ വ്യാജമായി നേടിയെടുക്കുന്നതിലൂടെ പി‌എൻ‌ബിയിൽ വലിയ രീതിയിൽ തട്ടിപ്പ് നടത്തിയെന്നാണ് സിബിഐ കേസ്. ആ തട്ടിപ്പിന്റെ വരുമാനം കള്ളപ്പണം വെളുപ്പിക്കുന്നതുമായി ഉപയോഗിച്ചതുമായി ബന്ധപ്പെട്ടാണ് ഇഡി കേസ്. യുഎഇ, ഹോങ്കോംഗ് എന്നിവിടങ്ങൾ ആസ്ഥാനമായുള്ള 15 “ഡമ്മി കമ്പനികൾ” വഴി പി‌എൻ‌ബി നൽകിയ 6,519 കോടി രൂപയുടെ വഞ്ചനാപരമായ എൽഒയുകളിൽ 4,000 കോടി രൂപ മോഡി വെട്ടിപ്പ് നടത്തിയതായി ഇഡി പറയുന്നു.

മോദി “തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ ഭയപ്പെടുത്താനും ഗൂഢാലോചന നടത്തി” എന്നും ഉത്തരവിൽ ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിൽ പറയുന്നു. മോദിക്ക് നീതി നിഷേധിക്കപ്പെടുമെന്ന വാദം കോടതി തള്ളി. മുംബൈയിലെ ആർതർ റോഡ് ജയിലിലെ ബാരക് 12 മോദിക്ക് അനുയോജ്യമാണെന്നും ഇന്ത്യയിലേക്ക് കൈമാറിയ ശേഷം അദ്ദേഹത്തിന് നീതി നിഷേധിക്കില്ലെന്നും ഇന്ത്യക്ക് കൈമാറിക്കൊണ്ടുള്ള ഉത്തരവിൽ ജഡ്ജി പറഞ്ഞു.

നീരവ് മോദിയുടെ “മാനസികാരോഗ്യ ആശങ്കകൾ” ജഡ്ജി തള്ളിക്കളഞ്ഞു. മോദിക്ക് ജയിലിൽ മതിയായ വൈദ്യചികിത്സയും മാനസികാരോഗ്യ സംരക്ഷണവും നൽകുമെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.