
സ്വന്തം ലേഖകൻ: ഫെബ്രുവരി ഒന്നിന് വധ ശിക്ഷ നടപ്പാക്കാൻ പോകുന്ന നിർഭയ കേസിലെ പ്രതികളോട് അന്ത്യാഭിലാക്ഷം തേടി ജയൽ അധികൃതർ. വ്യാഴാഴ്ചയാണ് നാല് പ്രതികളോടാണ് ജയിൽ അധികൃതർ അന്ത്യാഭിലാഷം ചോദിച്ചത്. എന്നാൽ ആരും ഒന്നും പ്രതികരിച്ചില്ലെന്നാണ് റിപ്പോർട്ട്. നിയമപ്രകാരം വധശിക്ഷക്ക് വിധേയമാക്കുന്നതിന് മുമ്പ് പ്രതിക്ക് കുടുംബാംഗങ്ങളെ കാണാന്‍ അവസരം നല്‍കും.
എപ്പോൾ എങ്ങിനെ വേണമെന്ന് അവര്‍ക്ക് തീരുമാനിക്കാം. തങ്ങളുടെ പേരിലുള്ള സ്വത്ത് ആര്‍ക്കെങ്കിലും കൈമാറുന്നുണ്ടോ എന്നും അറിയിക്കണം. ടുംബാംഗങ്ങളെ കാണുന്നതിനെ കുറിച്ചോ മറ്റു കാര്യങ്ങള്‍ സംബന്ധിച്ചോ നാല് പ്രതികള്‍ക്കും മിണ്ടാട്ടമില്ലെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്. ഫെബ്രുവരി ഒന്നിന് രാവിലെ ആറ് മണിക്ക് തൂക്കിലേറ്റാനാണ് രണ്ടാമതായി ഇറക്കിയ മരണവാറണ്ടില്‍ ദില്ലി തീസ് ഹസാരി കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
മുകേഷ് സിങ്, വിനയ് ശര്‍മ്മ, അക്ഷയ് സിങ്, പവന്‍ ഗുപത എന്നീ നാല് പ്രതികളാണ് വധശിക്ഷ കാത്ത് കഴിയുന്നത്. ഇതില്‍ രണ്ടു പേര്‍ സുപ്രീംകോടതിയില്‍ നല്‍കിയ തിരുത്തൽ ഹർജി തള്ളിയിട്ടുണ്ട്. എങ്കിലും കൂടുതൽ സമയം പ്രതികൾക്ക് ലഭിക്കുമെന്ന് തന്നെയാണ് അവർ വിചാരിക്കുന്നത്. പവന്‍ ഗുപത നല്‍കിയ ദയാ ഹര്‍ജി രാഷ്ട്രപതിയും തള്ളിയിരുന്നു.
ഈ മാസം 22-ന് തൂക്കിലേറ്റാനായിരുന്നു ദില്ലി കോടതി ആദ്യം ഇറക്കിയ മരണ വാറണ്ടിലുണ്ടായിരുന്നത്. എന്നാല്‍ ദയാ ഹർജി കാരണം ഇത് മാറ്റി പുതിയ തീയ്യതി കുറിക്കുകയായിരുന്നു. ഇനി മറ്റു പ്രതികളും ഓരോരുത്തരായി ദയാ ഹര്‍ജികള്‍ സമര്‍പ്പിക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചനകൾ. പരാവമധി സമയം നീട്ടിക്കിട്ടുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.
രാഷ്ട്രതി ദയാഹര്‍ജി തള്ളികഴിഞ്ഞാല്‍ ശിക്ഷ നടപ്പിലാക്കുന്നതിന് പ്രതിക്ക് 14 ദിവസം നീട്ടി നല്‍കണമെന്നാണ് ചട്ടം. ഇതിനിടെ മരണ വാറണ്ട് നല്‍കി കഴിഞ്ഞാല്‍ ഹര്‍ജികള്‍ നല്‍കുന്നതിന് ഒരു സമയപരിധി വെക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ശിക്ഷ നടപ്പാക്കുന്നത് വൈകുന്നതിനെതിരെ നിര്‍ഭയയുടെ മാതാപിതാക്കളടക്കം രംഗത്തെത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല