
സ്വന്തം ലേഖകൻ: നഴ്‌സിംഗ് ആന്‍ഡ് മിഡ്‌വൈഫറി കൗണ്‍സിലിന്റെ (എന്‍എംസി) ഇംഗ്ലീഷ് ഭാഷാ പ്രവീണ്യത്തിലെ പുതിയ മാറ്റങ്ങള്‍ പ്രകാരം കെയര്‍ അസിസ്റ്റന്റുകള്‍ക്ക് എളുപ്പത്തില്‍ നഴ്സായി രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുമെന്നു അറിയിപ്പ് വന്നിരുന്നു. അപ്രകാരം, യുകെയില്‍ എത്തി സീനിയര്‍ കെയററായി പതിമൂന്ന് വര്‍ഷമായി ജോലി ചെയ്യുന്ന മലയാളി ജൂബി റെജി നഴ്സായി രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. പുതുക്കിയ ഇംഗ്ലീഷ് ഭാഷാ യോഗ്യതകള്‍ വഴി പിന്‍ നമ്പര്‍ ലഭിക്കുന്ന ആദ്യത്തെ കെയര്‍ അസിസ്റ്റന്റാണ് കാഞ്ഞിരപ്പള്ളിക്കാരി ജൂബി.
ഫെബ്രുവരി 8 മുതല്‍ പ്രാബല്യത്തില്‍ വന്നതോടെ കെയര്‍ അസിസ്റ്റന്റുകള്‍ക്ക് നഴ്സായി രജിസ്റ്റര്‍ ചെയ്യാന്‍ ഇനി എളുപ്പത്തില്‍ കഴിയും. സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ ജൂബി എത്തിയിട്ട് അഞ്ച് വര്‍ഷം ആകുന്നു. 2023 ഫെബ്രുവരി 8 മുതല്‍, എന്‍എംസി ടെസ്റ്റ് സ്‌കോറുകള്‍ വിലയിരുത്തുന്നതിനുള്ള കാലയളവ് ആറ് മുതല്‍ പന്ത്രണ്ട് മാസം വരെ നീട്ടിയിരുന്നു. തുടര്‍ച്ചയായി പരിശ്രമിച്ചെങ്കിലും ഐഇഎല്‍ടിഎസ്, ഒഇടി ജയിക്കാന്‍ കഴിയാതിരുന്ന ജൂബിയ്ക്ക് പതിമൂന്ന് വര്‍ഷത്തെ കെയര്‍ അസിസ്റ്റന്റ് അനുഭവപരിചയം നടപടികള്‍ വേഗത്തിലാക്കാന്‍ സഹായിച്ചു എന്നാണ് ജൂബി പറയുന്നത്. നടപടികള്‍ പൂര്‍ത്തിയാകുന്നതനുസരിച്ച് ഇപ്പോള്‍ ജോലി ചെയ്യുന്ന ആശുപത്രിയില്‍ തന്നെ നഴ്‌സായി തുടരാനാവും.
2018ല്‍ കേംബ്രിഡ്ജിലെ ആംഗ്ലിയ റസ്‌കിന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് നഴ്‌സിംഗില്‍ 2 വര്‍ഷത്തെ ഫൗണ്ടേഷന്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയതിനു ശേഷമാണ് ജൂബി എന്‍എംസിയ്ക്ക് അപേക്ഷ സമര്‍പ്പിച്ചത്. 2019 ലാണ് അപേക്ഷയില്‍ അന്തിമ തീരുമാനം ഉണ്ടായത്. പതിമൂന്ന് വര്‍ഷത്തിന് ശേഷം, തന്റെ സ്വപ്നം യാഥാര്‍ഥ്യമായതിന്റെ സന്തോഷത്തിലാണ് ജൂബി. തന്നെപ്പോലെ കൂടുതല്‍ മലയാളികള്‍ക്ക് ഈ നേട്ടം കൈവരിക്കാന്‍ കഴിയട്ടെ എന്നാണ് ജൂബിയുടെ ആഗ്രഹം കട്ടപ്പന സ്വദേശി റെജി ഫിലിപ്പ് ആണ് ജൂബിയുടെ ഭര്‍ത്താവ് അന്തരേസ റെജി, അനിത റെജി എന്നിവരാണ് മക്കള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല