സ്വന്തം ലേഖകന്‍: ഭീമ ഹര്‍ജി തിരിച്ചടിയായി, ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവല്‍ മാക്രോണിന്റെ ഭാര്യയ്ക്ക് പ്രഥമ വനിതാ സ്ഥാനമില്ല. എന്നാല്‍ മാക്രോണിന്റെ ജീവിതസഖിയായ ബ്രിഗിറ്റ് മാക്രോണിന് ഔദ്യോഗിക പദവി നല്‍കാന്‍ തീരുമാനമായി. എന്നാല്‍ അവരെ പ്രഥമ വനിതയായി പരിഗണിക്കില്ല.
ഔദ്യോഗിക പദവി ലഭിക്കുന്നതോടെ അംഗപരിമിതര്‍, വിദ്യാഭ്യാസം, കുട്ടികള്‍, സ്ത്രീകളുടെ പ്രശ്‌നങ്ങള്‍, ആരോഗ്യം, ലിംഗസമത്വം തുടങ്ങിയ വിഷ!യങ്ങളില്‍ ബ്രിഗിറ്റിന് ഔദ്യോഗികമായി ഇടപെടാന്‍ സാധിക്കും. ബ്രിഗിറ്റിന് പ്രഥമ വനിതാ പദവി നല്‍കി നിയമ നിര്‍മാണം നടത്തുമെന്ന് മാക്രോണ്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നതോടെ നീക്കം ഉപേക്ഷിക്കുകയായിരുന്നു.
പ്രസിഡന്റിനെക്കാള്‍ 24 വയസ്സ് കൂടുതലുള്ള ബ്രിഗിറ്റിനെ പ്രഥമ വനിതയാക്കുന്നതിന് എതിരെ 3.16 ലക്ഷം ആളുകള്‍ ഒപ്പുവെച്ച ഭീമ ഹര്‍ജി സര്‍ക്കാരിന് സമര്‍പ്പിച്ചതാണ് പ്രഥമ വനിതാ പദവിക്ക് തുരങ്കം വച്ചത്. പ്രസിഡന്റും ഭാര്യയും തമ്മിലുള്ള പ്രായ വ്യത്യാസം തെരഞ്ഞെടുപ്പ് പ്രചാരണ കാലം മുതല്‍ ചൂടേറിയ ചര്‍ച്ചാ വിഷയമായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല