1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 25, 2020

സ്വന്തം ലേഖകൻ: ആറു മാസത്തിലധികം വിദേശത്ത്​ കുടുങ്ങിയ റെസിഡൻസ്​ വീസക്കാർക്ക്​ ഒമാനിലേക്ക്​ മടങ്ങാൻ എൻ.ഒ.സി സർട്ടിഫിക്കറ്റ്​ നിർബന്ധമാണെന്ന്​ റോയൽ ഒമാൻ പൊലീസ്​ അറിയിച്ചു. പാസ്​പോർട്ട്​ ആൻറ്​ റെസിഡൻസ്​ ജനറൽ അഡ്​മിനിസ്​ട്രേഷനിലെ അഡ്​മിനിസ്​ട്രേറ്റീവ്​ ആൻറ്​ ഫൈനാൻഷ്യൽ അഫെയേഴ്​സ്​ ഡയറക്​ടർക്ക്​ തൊഴിലുടമയാണ് ഇതിനായി​ അപേക്ഷ നൽകേണ്ടത്​​.

സാധുവായ വീസയുള്ള തൊഴിലാളിക്ക്​ തിരികെ വരാൻ അനുമതി നൽകണമെന്ന്​ ആവശ്യപ്പെട്ടുള്ള കമ്പനിയിൽ നിന്നുള്ള കത്ത്​, തൊഴിലാളിയുടെ പാസ്​പോർട്ടി​െൻറയും തിരിച്ചറിയൽ കാർഡി​െൻറയും കോപ്പികൾ, കമ്പനിയുടെ കൊമേഴ്​സ്യൽ രജിസ്​ട്രേഷ​െൻറ (സി.ആർ) കോപ്പി, കമ്പനിയുടെ അംഗീകൃത സിഗ്​നേച്ചറി​െൻറ കോപ്പി, 14 ദിവസം വരെ കാലാവധിയുള്ള തൊഴിലാളിയുടെ വിമാന ടിക്കറ്റി​െൻറ കോപ്പി എന്നിവ സഹിതമാണ്​ അപേക്ഷിക്കേണ്ടത്​.

ഒമാനിൽ തൊഴിൽ വീസയിലുള്ളവർ 180 ദിവസത്തിലധികം രാജ്യത്തിന്​ പുറത്തായിരുന്നാൽ വീസ റദ്ദാകുമെന്ന നിയമത്തിൽ കോവിഡ്​ പശ്​ചാത്തലത്തിലാണ്​ മാറ്റം വരുത്തിയത്​. സാധാരണ വിമാന സർവീസുകൾ ആരംഭിക്കാത്തതിനാൽ നിരവധി പേരാണ്​ കേരളത്തിലടക്കം കുടുങ്ങി കിടക്കുന്നത്​.

ആറു മാസത്തിലധികം ഒമാന്​ പുറത്തായിരുന്നവർക്ക്​ തിരികെ വരാൻ എൻ.ഒ.സി നിർബന്ധമാണെന്ന്​ സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും ദിവസങ്ങളായി പ്രചരിക്കുന്നുണ്ടായിരുന്നെങ്കിലും പൊലീസ്​ ഇക്കാര്യത്തിൽ ഒൗദ്യോഗിക വിശദീകരണം നൽകിയിരുന്നില്ല. ചില ചാർ​േട്ടഡ്​ വിമാന സർവീസുകൾ വഴി വന്നവരിൽ നിന്ന്​ എൻ.ഒ.സി സർട്ടിഫിക്കറ്റ്​ ആവശ്യപ്പെട്ടില്ലെന്നും റിപ്പോർട്ടുകൾ വന്നതും ആശയക്കുഴപ്പത്തിന് കാരണമായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.