1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 5, 2023

സ്വന്തം ലേഖകൻ: വിദേശത്തുനിന്ന് കേരളത്തിലേക്ക് കൊണ്ടുപോകുന്ന മൃതദേഹങ്ങൾക്കൊപ്പം ‘നോൺ ഇൻഫെക്ഷൻ സർട്ടിഫിക്കറ്റ്’ വേണമെന്ന നിബന്ധന എയർപോർട്ടുകൾ പിൻവലിക്കാത്തത് പ്രയാസം സൃഷ്ടിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ബഹ്റൈനിൽനിന്ന് മൃതദേഹങ്ങൾ അയക്കുന്നതിന് ഈ നിബന്ധന കാരണം ഏറെ ബുദ്ധിമുട്ട് നേരിടേണ്ടി വന്നതായി സാമൂഹിക പ്രവർത്തകർ ചൂണ്ടിക്കാട്ടി.

കോവിഡ് കാലത്താണ് വിമാനത്താവളങ്ങൾ ‘നോൺ ഇൻഫെക്ഷൻ സർട്ടിഫിക്കറ്റ്’ നിർബന്ധമാക്കിയത്. ഇതര കോവിഡ് നിബന്ധനകൾ ഘട്ടംഘട്ടമായി പിൻവലിച്ചെങ്കിലും ഇതു മാത്രം മാറ്റമില്ലാതെ തുടരുകയാണ്. നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ഏർപ്പാടുകളെല്ലാം പൂർത്തിയാക്കിയ ശേഷമാണ് പലപ്പോഴും അധികൃതർ നോൺ ഇൻഫെക്ഷൻ സർട്ടിഫിക്കറ്റ് ചോദിക്കുന്നത്.

തുടർന്ന് ‘ഓക്കേ ടു ബോർഡ്’ ലഭിച്ച ശേഷമാണ് മൃതദേഹം എയർപോർട്ടിലേക്ക് കൊണ്ടുപോകാൻ കഴിയൂ. ഇതോടൊപ്പം, ഹോസ്പിറ്റലിൽനിന്ന് ലഭിച്ച കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റുമുണ്ടായിരുന്നു. ‘നോൺ ഇൻഫെക്ഷൻ സർട്ടിഫിക്കറ്റ്’ വേണമെന്ന നിബന്ധന ഒഴിവാക്കിയാൽ സമാനമായ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സാധിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.