1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 30, 2023

സ്വന്തം ലേഖകൻ: പ്ര​വാ​സി​ക​ൾ​ക്കു​ള്ള തി​രി​ച്ച​റി​യ​ൽ കാ​ർ​ഡി​നും ഇ​ൻ​ഷു​റ​ൻ​സ് പോ​ളി​സി​ക്കും നി​ര​ക്കു​യ​ർ​ത്തി നോ​ർ​ക്ക റൂ​ട്ട്സ്. ജി.​എ​സ്.​ടി​യു​ടെ പേ​രി​ലാ​ണ് നി​ര​ക്ക് വ​ർ​ധി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​വാ​സി തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്, എ​ൻ.​ആ​ർ.​കെ ഇ​ൻ​ഷു​റ​ൻ​സ് കാ​ർ​ഡ്, പ്ര​വാ​സി ര​ക്ഷ ഇ​ൻ​ഷു​റ​ൻ​സ് പോ​ളി​സി എ​ന്നി​വ 18 ശ​ത​മാ​നം ജി.​എ​സ്.​ടി പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ട്ട​തി​നാ​ൽ നി​ര​ക്ക് വ​ർ​ധി​പ്പി​ക്കു​ന്നു എ​ന്നാ​ണ് നോ​ർ​ക്ക റൂ​ട്ട്സ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​ത​നു​സ​രി​ച്ച് പ്ര​വാ​സി തി​രി​ച്ച​റി​യ​ൽ കാ​ർ​ഡി​നും എ​ൻ.​ആ​ർ.​കെ ഇ​ൻ​ഷു​റ​ൻ​സ് കാ​ർ​ഡി​നു​മു​ള്ള സ​ർ​വി​സ് ചാ​ർ​ജ് നി​ല​വി​ലെ 315 രൂ​പ​യി​ൽ​നി​ന്ന് 372 രൂ​പ​യാ​യും പ്ര​വാ​സി ര​ക്ഷ ഇ​ൻ​ഷു​റ​ൻ​സ് പോ​ളി​സി നി​ര​ക്ക് 550ൽ​നി​ന്ന് 649 രൂ​പ​യാ​യും വ​ർ​ധി​പ്പി​ച്ചു. പു​തു​ക്കി​യ നി​ര​ക്കു​ക​ൾ ഫെ​ബ്രു​വ​രി ഒ​ന്നു​മു​ത​ൽ നി​ല​വി​ൽ വ​രു​മെ​ന്ന് നോ​ർ​ക്ക റൂ​ട്ട്സ് പു​റ​ത്തി​റ​ക്കി​യ വി​ജ്ഞാ​പ​ന​ത്തി​ൽ പ​റ​യു​ന്നു.

അ​തേ​സ​മ​യം, നി​ര​ക്കു​വ​ർ​ധ​ന പ്ര​വാ​സി​ക​ളോ​ട് കാ​ണി​ക്കു​ന്ന അ​നീ​തി​യാ​ണെ​ന്ന് പ്ര​വാ​സി സം​ഘ​ട​ന​ക​ൾ കു​റ്റ​പ്പെ​ടു​ത്തു​ന്നു. പ്ര​വാ​സി​ക​ളോ​ടു​ള്ള അ​വ​ഗ​ണ​ന​യു​ടെ തു​ട​ർ​ച്ച​യാ​ണ് പു​തി​യ തീ​രു​മാ​ന​മെ​ന്നും അ​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.