1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 15, 2021

സ്വന്തം ലേഖകൻ: സൗദിയിലെ അല്‍ഖോബാറില്‍ മരിച്ച മലയാളി നേഴ്‌സിന്റെ മൃതദേഹം നാട്ടിലയക്കുന്നതിന് വഴി തെളിഞ്ഞു. നോര്‍ക്കയുടെയും ഇന്ത്യന്‍ എംബസിയുടെയും സഹായത്തോടെയാണ് മൃതദേഹം നാട്ടിലേക്ക് അയക്കുന്നത്. മരിച്ച കണ്ണൂര്‍ സ്വദേശി ജോമി ജോണ്‍ സെലിന്‍ ജോലി ചെയ്തിരുന്ന സ്ഥാപനം സഹകരിക്കാത്തതിനെ തുടര്‍ന്ന് മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകുകയായിരുന്നു

ജോമി ജോണ്‍സെലിന്റ മൃതദേഹം ശനിയാഴ്ച രാത്രിയോടെ കൊച്ചി വിമാനത്താവളത്തിലെത്തുമെന്ന് മരണാനന്തര നടപടികള്‍ക്ക് നേതൃത്വം നല്‍കിയ സാമൂഹ്യ പ്രവര്‍ത്തകന്‍ നാസ് വക്കം പറഞ്ഞു. ഖത്തര്‍ എയര്‍വേസ് വിമാനത്തില്‍ മൃതദേഹം അയക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. മൃതദേഹം നാട്ടിലയക്കുന്നതിനുള്ള നിയമ നടപടികള്‍ കഴിഞ്ഞ മാസം അവസാനത്തോടെ പൂര്‍ത്തിയാക്കിയിരുന്നു.

എന്നാല്‍ ഇവര്‍ ജോലി ചെയ്തിരുന്ന സ്ഥാപനം നാട്ടിലെത്തിക്കുന്നതിനുള്ള ചെലവ് വഹിക്കാന്‍ തയ്യാറാകാത്തതാണ് മൃതദേഹം എത്തിക്കുന്നതിൽ തടസ്സം നേരിട്ടത്. കുടുംബത്തിന്റെയും നോര്‍ക്കയുടെയും അഭ്യര്‍ഥനയെ തുടര്‍ന്ന് ഇന്ത്യന്‍ എംബസി ചെലവ് ഏറ്റെടുക്കാന്‍ തയ്യാറായി. അമിതമായി മരുന്നുപയോഗിച്ചതാണ് മരണ കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡ്യൂട്ടിക്കിടെ ജോമിയെ അത്യാസന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തീവ്രപരിചരണ വിഭാഗത്തിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. കണ്ണൂര്‍ ആലക്കോട് വെള്ളാട് സ്വദേശിയാണ് മരിച്ച ജോമി ജോണ്‍സെലിന്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.