1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 11, 2022

സ്വന്തം ലേഖകൻ: രാജ്യത്ത് നിന്ന് കൊറോണ മഹാമാരിയെ തുടച്ച് നീക്കിയതായി ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ. രണ്ടാഴാചയായി രാജ്യത്ത് പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും രാജ്യം തിളക്കമാർന്ന നേട്ടം കൈവരിച്ചെന്നും കിം ജോങ് ഉൻ പ്രഖ്യാപനത്തിൽ പറയുന്നു.

രാജ്യത്തെ ആരോഗ്യരംഗത്തെ ഉന്നതരും ശാസ്ത്രജ്ഞരും പങ്കെടുത്ത യോഗത്തിലാണ് ഉത്തരകൊറിയ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. രണ്ട് വർഷത്തിലധികമായി പരിശ്രമിച്ചിട്ടും നടക്കാത്ത കാര്യമെങ്ങനെ ചുരുങ്ങിയ മാസങ്ങൾ കൊണ്ട് ഉത്തരകൊറിയ നേടിയെടുത്തു എന്നാലോചിച്ച് അമ്പരപ്പെടുകയാണ് മറ്റ് ലോകരാജ്യങ്ങൾ.

എന്നാൽ ഉത്തരകൊറിയായതിനാൽ പ്രഖ്യാപനം വിശ്വാസത്തിലെടുക്കാൻ സാധിക്കില്ലെന്ന് പല രാജ്യങ്ങളിലെയും ഉന്നതർ വ്യക്തമാക്കുന്നു. ലോകം മുഴുവൻ കൊറോണയുടെ പിടിയിലമർന്നിട്ടും തങ്ങളുടെ രാജ്യത്ത് ബാധിച്ചിട്ടില്ലെന്നായിരുന്നു ഉത്തരകൊറിയയുടെ വാദം. പിന്നീട് മെയ് മാസത്തിലാണ് രാജ്യത്ത് അസാധാരണമായ ഒരു രോഗം ബാധിച്ചതായി കിം ജോങ് ഉൻ പ്രഖ്യാപിച്ചത്.

മാസ്‌ക് ഇട്ട് പൊതുമദ്ധ്യത്തിൽ പ്രത്യക്ഷപ്പെട്ട ഉത്തകൊറിയൻ ഭരണാധികാരിയെ എല്ലാവരും അമ്പരപ്പോടെയായിരുന്നു നോക്കിയിരുന്നത്. ചൈനയിൽ നിന്നും മാസ്‌കും മറ്റ് കൊറോണ പ്രതിരോധമാർഗങ്ങളും സ്വീകരിച്ചിരുന്നെങ്കിലും രാജ്യത്ത് വാക്‌സിനേഷൻ നടത്തിയിരുന്നില്ല. പിന്നെ എങ്ങനെയാണ് ഉത്തരകൊറിയ കൊറോണയെ ചവിട്ടി പുറത്താക്കിയതെന്ന ചോദ്യം ഉയരുകയാണ് ഇപ്പോൾ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.