1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 25, 2018

സ്വന്തം ലേഖകന്‍: ഉത്തര കൊറിയ ആണവ പരീക്ഷണശാല തകര്‍ത്തു; വാക്കുപാലിച്ച് കിം ജോംഗ് ഉന്‍. കൊറിയന്‍ മുനമ്പില്‍ ഉടലെടുത്ത സംഘര്‍ഷത്തിന് പരിഹാരമായി പംഗീരിയിലെ ആണവപരീക്ഷണ കേന്ദ്രം സ്‌ഫോടനത്തില്‍ തകര്‍ത്താണ് ഉത്തര കൊറിയ വാക്കുപാലിച്ചത്. ഉത്തര കൊറിയയുടെ ആറ് ആണവ പരീക്ഷണങ്ങള്‍ നടന്ന സ്ഥലമാണിത്.

ഒമ്പതു മണിക്കൂര്‍ നീണ്ടുനിന്ന സ്‌ഫോടനങ്ങള്‍ക്ക് ഒടുവിലാണ് നിലയം നിലംപൊത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പര്‍വതം തുരന്ന് നിര്‍മിച്ച ആണവ നിലയത്തില്‍ മൂന്ന് തുരങ്കങ്ങളാണുള്ളത്. പര്‍വതത്തിന്റെ സമീപപ്രദേശങ്ങളില്‍ ആണവകേന്ദ്രവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി കെട്ടിടങ്ങളും നിര്‍മിച്ചിരുന്നു. ഇവയും തകര്‍ത്തു.

പ്രാദേശിക സമയം രാവിലെ 11നായിരുന്നു ആദ്യ സ്‌ഫോടനം. ആണവകേന്ദ്രത്തിന്റെ വടക്കുഭാഗത്തെ തുരങ്കമാണ് ആദ്യം തകര്‍ത്തത്. റേഡിയോ ആക്റ്റീവ് വികിരണങ്ങള്‍ പുറത്തേക്കെത്തിയിട്ടില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്ന് ഉത്തരകൊറിയ വ്യക്തമാക്കി. സമീപപ്രദേശങ്ങള്‍ക്കു യാതൊരു കേടുപാടുകളും വരുത്താതെയാണു കേന്ദ്രം തകര്‍ത്തത്.

ആണവ നിലയം അടച്ചുപൂട്ടുന്ന കാര്യം ഏറെ അപ്രതീക്ഷിതമായാണ് ഉത്തര കൊറിയ പ്രഖ്യാപിച്ചത്. തീരുമാനം യു.എസ് സ്വാഗതം ചെയ്തിരുന്നു. ആണവനിലയം അടച്ചുപൂട്ടുന്ന ചടങ്ങിന് സാക്ഷിയാകാന്‍ യു.എസില്‍ നിന്നുള്‍പ്പെടെയുള്ള വിദേശമാധ്യമ സംഘങ്ങളുമുണ്ടായിരുന്നു. ഉഗ്രസ്‌ഫോടനം നടന്നതായി മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞു.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.