1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 11, 2016

സ്വന്തം ലേഖകന്‍: ഉത്തരകൊറിയയുടെ ഹൈഡ്രജന്‍ ബോംബ് പരീക്ഷണം, മേഖലയില്‍ അമേരിക്കന്‍ യുദ്ധ വിമാനങ്ങള്‍ വട്ടമിടുന്നു. യു.എസിന്റെ ആണവവാഹകശേഷിയുള്ള ബി52 ഉള്‍പ്പെടെയുള്ള പോര്‍ വിമാനങ്ങള്‍ ദക്ഷിണ കൊറിയയ്ക്കുമീതേ പറന്നു. ഉത്തര കൊറിയന്‍ അതിര്‍ത്തിയോടു ചേര്‍ന്നു നടത്തിയ വ്യോമപ്രകടനത്തില്‍ യു.എസിന്റെ എഫ്16, ദക്ഷിണ കൊറിയയുടെ എഫ്15 യുദ്ധ വിമാനങ്ങളും പങ്കെടുത്തു.

സഖ്യകക്ഷികളായ ദക്ഷിണ കൊറിയയോടും ജപ്പാനുമോടുള്ള ഐക്യദാര്‍ഢ്യത്തിന്റെ പ്രകടനമാണിതെന്നു യു.എസ്. പസിഫിക് കമാന്‍ഡിന്റെ കമാന്‍ഡര്‍ അഡ്മിറല്‍ ഹാരി ബി ഹാരിസ് പറഞ്ഞു. ഇന്‍ഡോഏഷ്യപസിഫിക്കിലുള്ള യു.എസ്. സൈന്യം മേഖലയിലെ സുരക്ഷ ഉറപ്പുവരുത്താനായി സഖ്യകക്ഷികളുമായി കൈകോര്‍ക്കും.

സുരക്ഷയ്ക്കു ഭീഷണി ഉയര്‍ന്നാലുടന്‍ പ്രതികരിക്കാന്‍ യു.എസ്.ദക്ഷിണ കൊറിയ സൈനികസഖ്യം തയാറാണെന്നും ഹാരി ബി ഹാരിസ് പറഞ്ഞു. ഹവായ് ആസ്ഥാനമായുള്ള യു.എസ്. പസിഫിക് കമാന്‍ഡിന്റെ ഭാഗമാണ് ബി52 യുദ്ധവിമാനം. ഉത്തരകൊറിയന്‍ അതിര്‍ത്തിയില്‍നിന്ന് 100 കിലോമീറ്റര്‍ അകലെയാണ് വിമാനങ്ങള്‍ പറന്നത്.

അതേസമയം പരീക്ഷണം സ്വയം പ്രതിരോധത്തിനെന്ന് ഉത്തര കൊറിയ പ്രസ്താവിച്ചു. യു.എസുമായുള്ള ആണവ യുദ്ധത്തെ തടയാനും സ്വയം പ്രതിരോധത്തിനുമായാണു പരീക്ഷണം നടത്തിയതെന്ന് ഉത്തര കൊറിയന്‍ ഭരണാധികാരി കിം യോങ് ഉന്‍ പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ചയാണ് ഹൈഡ്രജന്‍ ബോംബ് പരീക്ഷണം നടത്തിയതായി ഉത്തര കൊറിയ അവകാശപ്പെട്ടത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.