
സ്വന്തം ലേഖകൻ: ഉത്തര കൊറിയയിൽ ഇറുകിയ ജീൻസിനും ബൂർഷ്വാ സ്റ്റൈൽ മുടിയന്മാർക്കും പൂട്ടിട്ട് കിം. ഇനി മുതൽ ഇറുകിയ ജീൻസിനും ബൂർഷ്വാ സ്റ്റൈൽ മുടിവെട്ടിനും രാജ്യത്ത് അനുവാദമുണ്ടായിരിക്കില്ല. കിം ജോങ് ഉന്നാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
പുതിയ ഉത്തരവ് പ്രകാരം 15 തരം മുടിവെട്ടുകൾ സോഷ്യലിസ്റ്റ് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി നിരോധിച്ചിട്ടുണ്ട്. എന്നാൽ, രാജ്യത്ത് മുതലാളിത്ത സംസ്കാരം വ്യാപകമാകുന്നതിനു തടയിടാനാണ് ലൈഫ്സ്റ്റൈൽ പരിഷ്കാരങ്ങൾക്ക് തടയിടുന്നത് എന്നാണ് സൂചന.
ഉത്തര കൊറിയയിലെ പ്രമുഖ പത്രം ‘റൊഡോങ് സിൻമം’ പാശ്ചാത്യ അഭിനിവേശം വർധിക്കുകയാണെന്നു ചൂണ്ടിക്കാട്ടി ലേഖനമെഴുതിയതിന്റെ ചുവടുപിടിച്ചാണ് പരിഷ്കാരം. മുടി വെട്ടുന്നത് മാത്രമല്ല, ഹെയർ ഡൈകളും നിരോധിക്കാനാണ് തീരുമാനം. കിമ്മിന്റെ യൂത്ത് ബ്രിഗേഡുകളെ പരിശോധനക്കായി നിയോഗിച്ചിട്ടുമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല