1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 14, 2022

സ്വന്തം ലേഖകൻ: ഉത്തര കൊറിയയിൽ കൊറോണ വ്യാപനം അതിരൂക്ഷമെന്ന് റിപ്പോർട്ട്. ഇതുവരെ കൊറോണ 5,20,000 പേരിലേക്ക് പടർന്നതായാണ് റിപ്പോർട്ട്. ഇന്നലെ മാത്രം 17,400 പേർക്കാണ് രോഗബാധയുണ്ടായിരിക്കുന്നത്. ഒരു കൊറോണ വാഹകൻ മാത്രമേയുള്ളു എന്ന് ആവർത്തി ച്ചിരുന്ന നാട്ടിൽ 21 പേർ മരണപ്പെട്ടു എന്നാണ് പുറത്തുവരുന്ന വിവരം.

നാട് നേരിടുന്നത് ഏറ്റവും ഭീഷണായ അന്തരീക്ഷമാണെന്ന് പ്രസ്താവനയും ഉത്തര കൊറിയൻ ഭരണാധികാരി നടത്തിയിട്ടുണ്ട്. അജ്ഞാതമായ പനി എന്നുമാത്രം വിശേഷിപ്പിക്കുന്ന ഉത്തര കൊറിയയിൽ ഇതുവരെ 21പേർ മരണപ്പെട്ടുവെന്നാണ് സ്ഥിരീകരണം.

കഴിഞ്ഞയാഴ്ചയാണ് ദക്ഷിണ കൊറിയൻ മാദ്ധ്യമങ്ങൾ ഉത്തര കൊറിയയിലെ കൊറോണ വ്യാപനം പുറത്തുവിട്ടത്. എന്നാൽ ലക്ഷങ്ങളിലേയ്‌ക്ക് കൊറോണ പടർന്നിട്ടും ബാധിച്ചത് കൊറോണയാണെന്നോ മരണം എത്രയാണെന്നോ കൃത്യമായ വിവരം ഉത്തര കൊറിയ മറച്ചുവച്ചിരിക്കുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.