1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 1, 2018

സ്വന്തം ലേഖകന്‍: അപകടകാരികളായ രാസായുധങ്ങള്‍ നിര്‍മ്മിക്കാന്‍ സിറിയക്ക് ഉത്തര കൊറിയയുടെ സഹായം. രാസായുധങ്ങള്‍ നിര്‍മിക്കാന്‍ ഉത്തര കൊറിയ സിറിയയെ സഹായിക്കുന്നതായി യുഎന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദ് ന്യൂയോര്‍ക്ക് ടൈംസാണു റിപ്പോര്‍ട്ട് ചെയ്തത്. ആസിഡിനെ പ്രതിരോധിക്കുന്ന ടൈലുകള്‍, വാല്‍വുകള്‍, പൈപ്പുകള്‍ തുടങ്ങിയവ വന്‍തോതില്‍ ഉത്തരകൊറിയ സിറിയയ്ക്കു കൈമാറിയതായാണു റിപ്പോര്‍ട്ട്.

ഐക്യരാഷ്ട സംഘടന ഇതുവരെ പുറത്തുവിട്ടിട്ടില്ലാത്ത റിപ്പോര്‍ട്ടിനെ ആധാരമാക്കിയാണു വാര്‍ത്ത. സിറിയയുടെ ആയുധപ്പുരകളും മിസൈല്‍ നിര്‍മാണശാലയും ഉത്തര കൊറിയയുടെ മിസൈല്‍ തന്ത്രജ്ഞര്‍ സന്ദര്‍ശിച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്താന്‍ സിറിയന്‍ സൈന്യം വ്യാപകമായ തോതില്‍ ക്ലോറിന്‍ ഗ്യാസ് ഉപയോഗിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളുണ്ട്.

ഇതിനിടെയാണു രാസായുധ നിര്‍മാണത്തിന് ഉത്തര കൊറിയയുടെ സഹായം ലഭിക്കുന്നുണ്ടെന്ന വെളിപ്പെടുത്തല്‍. അതേസമയം, ക്ലോറിന്‍ ഗ്യാസ് ഉപയോഗിക്കുന്നുവെന്ന ആരോപണങ്ങള്‍ സിറിയന്‍ സര്‍ക്കാര്‍ തള്ളിയിട്ടുണ്ട്. ഒരു ചൈനീസ് വ്യാപാര കമ്പനിയുടെ സഹായത്തോടെ 2016 അവസാനവും 2017 ആദ്യവുമായി അഞ്ച് കപ്പല്‍ നിറയെ, രാസായുധ നിര്‍മാണത്തിനു സഹായിക്കുന്ന വസ്തുക്കള്‍ ഉത്തരകൊറിയ സിറിയയില്‍ എത്തിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.