1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 28, 2018

സ്വന്തം ലേഖകന്‍: വാക്കുപാലിച്ച് കിം ജോംഗ് ഉന്‍; കൊറിയന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട യുഎസ് സൈനികരുടെ ഭൗതികാവശിഷ്ടങ്ങള്‍ തിരിച്ചേല്‍പ്പിച്ചു. 1950, 53 കാലഘട്ടത്തില്‍ കൊറിയന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടതായി കരുതുന്ന 55 യുഎസ് സൈനികരുടെ ഭൗതികാവശിഷ്ടങ്ങളാണ് ഉത്തര കൊറിയ യുഎസിനെ തിരിച്ചേല്‍പിച്ചത്. കഴിഞ്ഞ മാസം സിംഗപ്പൂരില്‍ നടന്ന ട്രംപ്–കിം ഉച്ചകോടിയിലാണ് പട്ടാളക്കാരുടെ ഭൗതികാവശിഷ്ടങ്ങള്‍ തിരിച്ചു നല്‍കാന്‍ ധാരണയായത്.

യുഎസ് സേനാവിമാനം ഉത്തര കൊറിയയിലെ വോന്‍സാനിലെത്തിയാണ് 55 ചെറിയ പെട്ടികളിലടക്കംചെയ്ത ഭൗതികാവശിഷ്ടങ്ങള്‍ കൈപ്പറ്റിയത്. യുഎസ് സൈനികരുടേതു തന്നെയാണോയെന്നു സ്ഥിരീകരിക്കാനുള്ള ഡിഎന്‍എ പരിശോധന പൂര്‍ത്തിയാകാന്‍ വര്‍ഷങ്ങളെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൊറിയന്‍ യുദ്ധത്തില്‍ ദക്ഷിണ കൊറിയന്‍ സേനയ്ക്കും യുഎന്‍ സഖ്യസേനയ്ക്കുമൊപ്പം 326000 അമേരിക്കന്‍ സൈനികരാണു പോരാടിയത്. കൊറിയയില്‍ കാണാതായ അമേരിക്കന്‍ സൈനികരുടെ കുടുംബാംഗങ്ങള്‍ പതിറ്റാണ്ടുകളായി ഇത്തരമൊരു ആവശ്യം ഉന്നയിച്ചു വരികയായിരുന്നു. അയ്യായിരത്തലധികം അമേരിക്കന്‍ സൈനികരെയാണ് ഉത്തര കൊറിയയില്‍ കാണാതായിട്ടുള്ളത്.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.