1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 4, 2017

സ്വന്തം ലേഖകന്‍: രാജ്യാന്തര നിയമങ്ങള്‍ കാറ്റില്‍ പറത്തി ഉത്തര കൊറിയയുടെ ആണവ പരീക്ഷണം വീണ്ടും, പരീക്ഷിച്ചത് ഉഗ്രശേഷിയുള്ള ഹൈഡ്രജന്‍ ബോംബെന്ന് അമേരിക്ക. ഞായറാഴ്ച ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ചതായി ഉത്തര കൊറിയയുടെ ഔദ്യോഗിക വാര്‍ത്താ ചാനല്‍ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. ഹൈഡ്രജന്‍ ബോംബ് പരീക്ഷണം മേഖലയില്‍ വന്‍ ഭൂചലനത്തിന് കാരണമായതായും റിപ്പോര്‍ട്ടുണ്ട്. ഇതുവരെ നടന്നതില്‍ ഏറ്റവും ശക്തമായ ആണവ പരീക്ഷണമാണ് നടന്നതെന്ന് യുഎസും ജപ്പാനും സ്ഥിരീകരിച്ചു.

ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ ഹൈഡ്രജന്‍ ബോംബുമായി നില്‍ക്കുന്ന ചിത്രം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ചതായി ഉത്തര കൊറിയ വ്യക്തമാക്കിയത്. പരീക്ഷണത്തിന് ശേഷം ഉത്തര കൊറിയ ദേശീയ സുരക്ഷാ കൗണ്‍സില്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. ഇത് ആറാം തവണയാണ് ഉത്തര കൊറിയ ആണവ പരീക്ഷണം നടത്തുന്നത്.

അതേസമയം ഉത്തര കൊറിയയുടെ ആണവ പരീക്ഷണത്തെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ അപലപിച്ചു. ഉത്തര കൊറിയ ആണവ പരീക്ഷണം നടത്തിയതായി സ്ഥിരീകരിച്ച് യുഎസ് പ്രഡിഡന്റ് ഡെണള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തു. ഉത്തര കൊറിയയുടെ ആണവ പരീക്ഷണം ലോകത്തിനൊട്ടാകെ ഭീഷണിയാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഉത്തര കൊറിയ വഞ്ചക രാഷ്ട്രമാണെന്നും ട്രംപ് തുറന്നടിച്ചു.

ഉത്തര കൊറിയയുടെ ആണവ പരീക്ഷണം അപലപനീയമാണെന്ന് ഇന്ത്യയും പ്രതികരിച്ചു. രാഷ്ട്രങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്ന വിധം അണുവായുധങ്ങളുടേയും മിസൈലുകളുടേയും പരീക്ഷണം നടക്കുന്നതില്‍ ആശങ്കയുണ്ടെന്നും വിദേശകാര്യ വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. സമാധാനത്തിന് വിഘാതം സൃഷ്ടിക്കുന്ന ഉത്തരം പ്രവര്‍ത്തികളില്‍ നിന്ന് ഉത്തര കൊറിയ പിന്‍മാറണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.