1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 6, 2018

സ്വന്തം ലേഖകന്‍: കൊറിയകള്‍ക്ക് ഇനി ഒരൊറ്റ മനസും ഒരൊറ്റ സമയവും; ദക്ഷിണ കൊറിയക്കൊപ്പമെത്താന്‍ സമയം മാറ്റി ഉത്തര കൊറിയ. സമയം 30 മിനിറ്റ് മുന്നോട്ടാക്കിയാണ് ഉത്തര കൊറിയ ദക്ഷിണ കൊറിയക്കൊപ്പമെത്തിയത്. ഏപ്രില്‍ 27ന് നടന്ന ഇരു കൊറിയകളുടേയും നേതാക്കളുടെ ഉച്ചകോടിക്കു ശേഷമാണ് സമയം ഒന്നാക്കാന്‍ ഉത്തര കൊറിയ തീരുമാനിച്ചത്.

കൊറിയകളുടെ പുനരേകീകരണത്തിനും മേഖലയില്‍ ആണവനിര്‍വ്യാപനത്തിനും ഇരുനേതാക്കളും ധാരണയിലെത്തിയിരുന്നു. ആ ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പായാണിതിനെ കാണുന്നത്. ശനിയാഴ്ച മുതലാണ് ഇരുകൊറിയകളും ഒരേ സമയക്രമത്തിലെത്തിയത്. 2015 വരെ ഇരുരാജ്യങ്ങളുടെയും സ്റ്റാന്‍ഡേര്‍ഡ് സമയം ഒന്നായിരുന്നു. എന്നാല്‍, അതിനുശേഷം ഉത്തര കൊറിയ 30 മിനിറ്റ് പിന്നാക്കം പോയി.

കൊറിയകള്‍ തമ്മിലെ ബന്ധം മെച്ചപ്പെടുത്തുന്ന മറ്റൊരു നടപടി ഉടനുണ്ടായേക്കും. ദക്ഷിണ കൊറിയയിലെ ഇന്‍ചിയോണില്‍നിന്ന് ഉത്തര കൊറിയന്‍ തലസ്ഥാനമായ പ്യോംഗ്യാംഗിലേക്ക് വിമാന സര്‍വീസ് ആരംഭിക്കാനാണു പദ്ധതി. ഈ നിര്‍ദേശവുമായി യുഎന്നിന്റെ സിവില്‍ വ്യോമയാന സംഘടനാ പ്രതിനിധികള്‍ അടുത്തയാഴ്ച ഉത്തരകൊറിയ സന്ദര്‍ശിക്കും.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.