സ്വന്തം ലേഖകന്‍: ഉത്തര കൊറിയന്‍ നിറതോക്കുകള്‍ക്കു മുന്നിലൂടെ വീണ്ടും ദക്ഷിണ കൊറിയയിലേക്ക് ഉത്തര കൊറിയന്‍ സൈനികന്റെ രക്ഷപ്പെടല്‍.കനത്ത കാവലുള്ള അതിര്‍ത്തിയിലെ സൈനികരഹിത മേഖലയിലൂടെ നടന്നാണ് സൈനികന് ഇദ്ദേഹം മറുവശത്തെത്തിയത്. ഒരു മാസം മുന്‍പ് അതിര്‍ത്തി കടന്ന മറ്റൊരു സൈനികന് ഉത്തര കൊറിയന്‍ കാവല്‍സേനയുടെ വെടിവയ്പില്‍ ഗുരുതരമായി പരുക്കേറ്റിരുന്നു.
വ്യാഴാഴ്ച കനത്ത മഞ്ഞിന്റെ മറവില്‍ അതിര്‍ത്തി കടന്നെത്തുന്ന സൈനികനെ ദക്ഷിണ കൊറിയന്‍ കാവല്‍സേന കണ്ടിരുന്നു. ഇയാള്‍ സുരക്ഷിതനായി മറുവശത്തെത്തി. പിന്നീട് ഇയാളെ തിരഞ്ഞെത്തിയ ഉത്തര കൊറിയന്‍ ഭടന്മാര്ക്കുള്ള മുന്നറിയിപ്പായി ദക്ഷിണ കൊറിയന്‍ സേന 20 റൗണ്ട് വെടിയുതിര്‍ത്തു.
ഒരു മാസം മുന്‍പു സംഘര്‍ഷമേഖലയായ അതിര്‍ത്തി ഗ്രാമത്തിലൂടെയാണു മറ്റൊരു ഉത്തര കൊറിയന്‍ സൈനികന് പലായനം ചെയ്തത്. സഹപ്രവര്‍ത്തകരുടെ വെടിയുണ്ടകള്‍ക്കു മുന്നിലൂടെ ഓടിയ ഇയാള്‍ക്കു നാലു വെടിയേറ്റു. ദക്ഷിണ കൊറിയന്‍ സൈനികര്‍ ഇഴഞ്ഞെത്തിയാണ് ഇയാളെ രക്ഷപ്പെടുത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല