1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 26, 2018

സ്വന്തം ലേഖകന്‍: ജോണ്‍ അലന്‍ ചൗവിന്റെ മൃതദേഹം വീണ്ടെടുക്കാനുള്ള ശ്രമം വീണ്ടും പരാജയപ്പെട്ടു; ആന്‍ഡമാന്‍ ഗോത്രവര്‍ഗക്കാരുമായി ഏറ്റുമുട്ടല്‍ ഒഴിവാക്കാന്‍ പൊലീസ് മടങ്ങി; ഗോത്രാചാരങ്ങള്‍ പഠിക്കാന്‍ ശ്രമം. സെന്റിനല്‍ ദ്വീപില്‍ ഗോത്രവര്‍ഗക്കാരുടെ അമ്പേറ്റു കൊല്ലപ്പെട്ട യുഎസ് പൗരന്‍ ജോണ്‍ അലന്‍ ചൗവിന്റെ മൃതദേഹം വീണ്ടെടുക്കാനുള്ള ശ്രമം വീണ്ടും പരാജയപ്പെട്ടു.

മൃതദേഹം മണലില്‍ കുഴിച്ചിട്ട തീരത്തേക്ക് ബോട്ടിലെത്തിയ പൊലീസ് സംഘം കരയില്‍ ആയുധധാരികളായ ഗോത്രവര്‍ഗക്കാരെ കണ്ടതോടെ മടങ്ങുകയായിരുന്നു. മൃതദേഹം കുഴിച്ചിട്ടതായി കരുതപ്പെടുന്ന സ്ഥലത്തിനു സമീപമാണ് ഗോത്രവര്‍ഗക്കാര്‍ നിലയുറപ്പിച്ചിരുന്നതതെന്ന് പൊലീസ് ചീഫ് ദീപേന്ദ്ര പഥക് പറഞ്ഞു.

ബോട്ടില്‍ ദ്വീപിലേക്കു പോയ പൊലീസ് സംഘം തീരത്തിന് 400 മീറ്റര്‍ അകലെവച്ച് ബൈനോക്കുലറിലൂടെ നിരീക്ഷണം നടത്തുമ്പോഴാണ് ഗോത്രവര്‍ഗക്കാരെ കണ്ടത്. അവര്‍ ബോട്ടിനെ ശ്രദ്ധിച്ചുനില്‍ക്കുകയായിരുന്നു. ഏറ്റുമുട്ടല്‍ ഒഴിവാക്കാനായി പൊലീസ് മടങ്ങിയെന്നും പഥക് പറഞ്ഞു.

നിലവിലെ സാഹചര്യങ്ങള്‍ അനുസരിച്ച് ജോണിന്റെ മൃതദേഹം ഒരിക്കലും വീണ്ടെടുക്കാന്‍ സാധിക്കില്ലെന്ന് ചില നരവംശശാസ്ത്രജ്ഞരും മറ്റും അഭിപ്രായപ്പെട്ടിരുന്നു. എങ്കിലും പൊലീസ് അതിനു ശ്രമം തുടരുകയാണ്. ഗോത്രവര്‍ഗക്കാരെ അനുനയിപ്പിച്ച് ദ്വീപിലിറങ്ങുന്നതിനെപ്പറ്റിയും ആലോചനകളുണ്ട്.

60,000 ത്തിലധികം കൊല്ലത്തിലേറെയായി പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാത്ത ആദിമനിവാസികളാണ് സെന്റിനല്‍ ദ്വീപില്‍. ഇവരുടെ മരണാനന്തരചടങ്ങുകളെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ നരവംശശാസ്ത്രജ്ഞരുടേയും ഗവേഷകരുടേയും സഹായം തേടുകയാണ് അന്വേഷണ സംഘം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.