1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 25, 2022

സ്വന്തം ലേഖകൻ: നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ നിന്നും അമേരിക്കന്‍ നഗരങ്ങള്‍ ഉള്‍പ്പടെ പലയിടങ്ങളിലേക്കും നിരക്ക് കുറഞ്ഞ വിമാന സര്‍വീസുകളുമായി ഫ്‌ളൈ അറ്റ്‌ലാന്റിക് എത്തുന്നു. നിലവില്‍ ബെല്‍ഫാസ്റ്റില്‍ നിന്നും നേരിട്ട് അമേരിക്കയിലേക്ക് വിമാന സര്‍വീസുകളില്ല.

അതുകൊണ്ടു തന്നെ ഈ പുതിയ പ്രഖ്യാപനം വ്യോമയാന മേഖലയില്‍ തീര്‍ത്തും പുതിയ ട്രെന്‍ഡുകള്‍ കൊണ്ടുവരും എന്ന് ഉറപ്പാണ്. 2024 വേനല്‍ക്കാലം മുതലാണ് അമേരിക്കന്‍ നഗരങ്ങളിലേക്കും യൂറോപ്യന്‍ നഗരങ്ങളിലേക്കും വിമാന സര്‍വ്വീസുകള്‍ ആരംഭിക്കാന്‍ കമ്പനി ഉദ്ദേശിക്കുന്നത്.

പദ്ധതി അതിന്റെ പൂര്‍ണ്ണ ഘട്ടത്തില്‍ എത്തുമ്പോള്‍ 35 ഇടങ്ങളിലേക്ക് വിമാന സര്‍വീസുകള്‍ ഉണ്ടാകും എന്നാണ് എയര്‍ലൈന്‍ അധികൃതര്‍ പറയുന്നത്. അതോടൊപ്പം 2030 ഓടെ 21,000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. ഇതില്‍ 1000 തൊഴില്‍ അവസരങ്ങള്‍ എയര്‍ലൈന്‍ കമ്പനിക്കുള്ളില്‍ തന്നെയായിരിക്കും.

മറ്റുള്ളവ ടൂറിസം മേഖലയിലും അനുബന്ധ മേഖലകളിലും ആയിട്ടാണ്. 2024 ആരംഭത്തോടെ ഈ വിമാന സര്‍വീസുകള്‍ക്കുള്ള ടിക്കറ്റുകളുടെ വില്പന ആരംഭിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ആരംഭഘട്ടത്തില്‍ ബെല്‍ഫാസ്റ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ആറ് സര്‍വ്വീസുകളായിരിക്കും നടത്തുക.

2028 ആകുമ്പോഴേക്കും വിമാനങ്ങളുടെ എണ്ണം 18 ആയി വര്‍ദ്ധിപ്പിക്കുമെന്നും കമ്പനി അറിയിച്ചു. ഇതു സംബന്ധിച്ച് ബോയിംഗ്, എയര്‍ബസ് കമ്പനികളുമായി ചര്‍ച്ചകള്‍ നടക്കുന്നതായും അധികൃതര്‍ അറിയിച്ചു. ബോയിംഗ് മാക്‌സ്, എയര്‍ബസ് എ 231 എന്നീ വിമനങ്ങളാണ് സര്‍വ്വീസ് നടത്തുന്നതിനായി പരിഗണിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.