
സ്വന്തം ലേഖകൻ: നഴ്‌സിംഗ് യൂണിയനുമായി ശമ്പളവര്‍ദ്ധന വിഷയത്തില്‍ ചര്‍ച്ചകള്‍ ഉണ്ടാകില്ലെന്ന് പ്രഖ്യാപിച്ച് ഹെല്‍ത്ത് സെക്രട്ടറി. നഴ്‌സുമാരുടെ സമരങ്ങള്‍ തുടര്‍ന്നും ഉണ്ടാകുമെന്ന ഭീഷണി ശക്തമാകവെയാണ് സ്റ്റീവ് ബാര്‍ക്ലേ ഇക്കാര്യം വ്യക്തമാക്കിയത്. 2022/23 വര്‍ഷത്തേക്ക് 2% ശമ്പളവര്‍ദ്ധനവിന് തുല്യമായ ഒറ്റത്തവണ പേയ്‌മെന്റും, 2023/24 വര്‍ഷത്തേക്ക് 5% ശമ്പളവര്‍ദ്ധനവും ഓഫര്‍ ചെയ്‌തെങ്കിലും റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് അംഗങ്ങള്‍ ഇത് തള്ളിക്കളഞ്ഞിരുന്നു.
കൂടുതല്‍ സമരങ്ങള്‍ നടത്താന്‍ ആര്‍സിഎന്‍ ഒരുങ്ങുമ്പോഴാണ് ശമ്പളത്തുകയുടെ പേരില്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ തയ്യാറല്ലെന്ന് ഹെല്‍ത്ത് സെക്രട്ടറി വ്യക്തമാക്കിയത്. അടുത്ത ആറ് മാസത്തേക്ക് സമരം നീട്ടാന്‍ തങ്ങളുടെ 3 ലക്ഷത്തോളം വരുന്ന അംഗങ്ങള്‍ക്കിടയില്‍ ആര്‍സിഎന്‍ ബാലറ്റ് നടത്തുകയാണ്. ജീവനക്കാര്‍ക്ക് മാന്യമായ ശമ്പളം നല്‍കാന്‍ ഗവണ്‍മെന്റ് തയ്യാറാകണമെന്നാണ് ആര്‍സിഎന്‍ പറയുന്നത്.
സര്‍ക്കാര്‍ മുന്നോട്ട് വെച്ച ഓഫര്‍ സ്വീകരിക്കാന്‍ ആര്‍സിഎന്‍ മേധാവി പാറ്റ് കുള്ളെന്‍ അംഗങ്ങളോട് ആവശ്യപ്പെട്ടെങ്കിലും ഇത് തള്ളപ്പെടുകയായിരുന്നു. ഇതോടെയാണ് പണിമുടക്ക് തുടരുമെന്ന് പ്രഖ്യാപിക്കേണ്ടി വന്നത്. അംഗങ്ങളുടെ മനസ്സിലിരുപ്പ് ആര്‍സിഎന്‍ മേധാവിയെ സമ്മര്‍ദത്തിലാക്കുകയാണ് ചെയ്തത്. നഴ്‌സുമാര്‍ക്ക് നല്‍കിയ ഓഫര്‍ സ്വീകരിക്കാതിരിക്കാന്‍ വന്‍തോതില്‍ ക്യംപെയിന്‍ നടന്നിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല