1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 19, 2021

സ്വന്തം ലേഖകൻ: വൻ ശമ്പളം വാഗ്ദാനം ചെയ്തു വിവിധ ഏജൻസികൾ നാട്ടിൽ നിന്ന് കൊണ്ടു വന്ന നഴ്സുമാർ ജോലി ലഭിക്കാതെ വിവിധ ഇടങ്ങളിൽ കുടുങ്ങിയതായി ഗൾഫ് മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. വിവിധ ആശുപത്രികളുടെ പേരു പറഞ്ഞും വീസയ്ക്കും മറ്റുമായി രണ്ടരലക്ഷം മുതൽ നാലു ലക്ഷം രൂപവരെ ഈടാക്കിയുമാണ് വിവിധ ബാച്ചുകളായി നഴ്സുമാരെ കൊണ്ടുവന്നിട്ടുള്ളത്. എത്രപേരാണ് തട്ടിപ്പിന് ഇരയായത് എന്ന് കൃത്യമായ കണക്ക് ലഭിച്ചിട്ടില്ല.

കോവിഡ്​ വാക്​സിൻ നൽകുന്നതിന്​ യു.എ.ഇയിലെ സർക്കാർ ആശുപത്രികളിൽ ഉൾപെടെ ഒഴിവുണ്ടെന്നും ഒന്നേകാൽ ലക്ഷം രൂപ ശമ്പളം നൽകാമെന്നുമായിരുന്നു വാഗ്​ദാനം. എന്നാൽ, വിസിറ്റിങ്​ വിസയിൽ യു.എ.ഇയിലെത്തിയപ്പോഴാണ്​ തട്ടിപ്പാണെന്ന വിവരം അറിയുന്നത്​. വീടും സ്​ഥലവും പണയം വെച്ചും വായ്​പയെടുത്തും വന്നവരാണ്​ നഴ്​സുമാരിൽ ഏറെയും. ഇവർ മുഖ്യമന്ത്രി പിണറായി വിജയനും വിവിധ പൊലീസ്​ വകുപ്പ്​ മേധാവികൾക്കും ഇ-മെയിൽ വഴി പരാതി അയച്ചിട്ടുണ്ട്​.

കോവിഡ് വാക്സിനേഷൻ വ്യാപമാക്കിയ നാളുകളിൽ യുഎഇയിൽ കൂടുതൽ നഴ്സുമാരെ ആവശ്യമുണ്ടായിരുന്ന സാഹചര്യം മുതലാക്കിയാണ് ഏജൻസികൾ തട്ടിപ്പ് നടത്തിയതെന്നാണ് സൂചന. ഇവിടുള്ള നഴ്സുമാർ, വിസിറ്റിങ് വീസയിൽ ഇവിടെ തങ്ങുന്നവർ തുടങ്ങിയവർക്ക് ജോലി ലഭിക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. ഇതു മനസ്സിലാക്കിയാണ് കൂട്ടത്തോടെ വിസിറ്റിങ് വീസ മാത്രം നൽകി നഴ്സുമാരെ കൊണ്ടു വന്നിട്ടുള്ളതെന്നാണ് റിപ്പോർട്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.