1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 8, 2015

അമിതഭാരം സമൂഹത്തിന് മുന്നില്‍ തന്നെ അപമാനിതയാക്കുന്നെന്ന് തോന്നിയപ്പോള്‍ രണ്ട് കുട്ടികളുടെ അമ്മയായ ലുബ്‌ന ബക്വെയര്‍ കുറച്ചത് 42 കിലോ ഗ്രാം ഭാരം. തന്റെ എട്ടു വയസുകാരനായ മകനെയും കൂട്ടി കളിക്കളത്തിലേക്ക് പോലും പോകാന്‍ ലുബ്‌നയ്ക്ക് ആകുമായിരുന്നില്ല. പൊണ്ണത്തടികൊണ്ടുണ്ടായ അപകര്‍ഷതാ ബോധവും മറ്റുള്ളവരുടെ ഒളിച്ചുവെച്ചുള്ള ചിരിയുമായിരുന്നു ലുബ്‌നയുടെ മനസ്സ് മടുപ്പിച്ചത്. പൊണ്ണത്തടി മക്കളുമായുള്ള സന്തോഷത്തിന് പോലും തടസ്സമാണെന്ന കണ്ടപ്പോള്‍ ലുബ്‌ന കുറച്ചത് 42 കിലോഗ്രാം ശരീര ഭാരമാണ് (ബ്രിട്ടീഷ് കണക്കില്‍ ഏഴ് സ്‌റ്റോണ്‍).

സ്ലിമ്മിംഗ് വേള്‍ഡില്‍ ചേര്‍ന്നാണ് ലുബ്‌ന തന്റെ സരീര ഭാരം കുറച്ചത്. ചെറിയ കുട്ടികള്‍ ഉണ്ടായിരിക്കുമ്പോള്‍ എപ്പോഴും അങ്ങോട്ടും ഇങ്ങോട്ടും ഓടേണ്ടി വരും, അതിന് തടി വലിയ തടസ്സമാണ്.

ആദ്യമൊക്കെ പൊണ്ണത്തടി കുറയ്ക്കുന്നതിനായി ഭക്ഷണത്തില്‍ ക്രമീകരണങ്ങള്‍ വരുത്തി നോക്കി. അത് ഫലിക്കുന്നില്ലെന്ന് കണ്ടപ്പോളാണ് സ്ലിമ്മിംഗ് വേള്‍ഡില്‍ ചേര്‍ന്നത്. അത് അവരുടെ ജീവിതം മാറ്റി മറിച്ചു. 2011ല്‍ തുടങ്ങിയ പ്രയത്‌നം ഫലം കണ്ടത് 2014 അവസാനത്തോടെയാണ്. മുന്‍പ് ധരിച്ചിരുന്നതിനേക്കാള്‍ ആറ് സൈസ് കുറവാണ് ഇപ്പോള്‍ ലുബ്‌ന ധരിക്കുന്ന വസ്ത്രങ്ങള്‍. താന്‍ നേരിട്ട അപമാനങ്ങളില്‍ നിന്നാണ് തനിക്ക് നിശ്ചയദാര്‍ഡ്യമുണ്ടായതെന്നും ഇവര്‍ പറയുന്നു. തടി കുറഞ്ഞതിന് ശേഷം ഭര്‍ത്താവുമൊത്ത് പുറത്തു പോകുന്നതിനും കുട്ടികളുമൊത്ത് ഗ്രൗണ്ടില്‍ പോകുന്നതിനുമൊക്കെ തനിക്ക് തനിയെ ഉത്സാഹമുണ്ടായെന്നും ലുബ്‌ന പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.