1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 16, 2022

സ്വന്തം ലേഖകൻ: വന്‍തോതില്‍ മത്സ്യങ്ങളുള്‍പ്പെടെയുള്ള സമുദ്രജീവികള്‍ ചത്ത് കരയ്ക്ക്ടിയുന്നതിന്റെ ആശങ്കയിലാണ് വടക്കന്‍ യോര്‍ക്ക്‌ഷൈറിലെ മീന്‍പിടുത്തക്കാര്‍. തീരത്ത് നിന്ന് മൂന്ന് മൈലിനുള്ളിലെ സമുദ്രജീവികള്‍ അപ്രത്യക്ഷമായി കഴിഞ്ഞു. നൂറ് കണക്കിന് ഞണ്ടുകളും ലോബ്സ്റ്ററുകളുമാണ് കഴിഞ്ഞ ദിവസങ്ങളിലായി തീരത്ത് അടിഞ്ഞത്. ഇത് ടൂറിസം രംഗത്തെയും ബാധിക്കുമെന്ന് ആശങ്കയിലാണ് അധികൃതര്‍.

സമുദ്രത്തില്‍ മത്സ്യങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് മത്സ്യബന്ധനം പൂര്‍ണമായി നിര്‍ത്തിയെങ്കിലും വളരെ കുറവ് മാത്രമാണ് ഇനി അവശേഷിക്കുന്നത്.

സമീപകാലത്ത് ബീച്ചിലെത്തിയ നായകള്‍ക്ക് വിവിധ തരത്തിലുള്ള രോഗം ബാധിച്ചിരുന്നു. ഇതിന് സമുദ്രജീവികള്‍ വന്‍തോതില്‍ ചത്തൊടുങ്ങിയതുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നത് പഠന വിധേയമാക്കിയാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരികയുള്ളൂ. ഒക്ടോബറിലാണ് ആദ്യമായി ചത്തൊടുങ്ങിയ നിലയില്‍ ഞണ്ടുകളെയും ലോബ്സ്റ്ററുകളെയും കണ്ടെത്തിയത്. തുടര്‍ന്ന് ദിനംപ്രതി ചത്തൊടുങ്ങുന്നവയുടെ എണ്ണം കൂടി വരികയായിരുന്നു.

ഞണ്ടുകളോടൊപ്പം നീരാളികളും കരയില്‍ ചത്തടിഞ്ഞിട്ടുണ്ട്. വടക്കന്‍ യോര്‍ക്ക്‌ഷൈര്‍ തീരപ്രദേശത്തെ ആളുകളുടെ പ്രധാന ഉപജീവനമാര്‍ഗമാണ് മത്സ്യബന്ധനം. അതിനാല്‍ തന്നെ നിത്യജീവിതത്തിന് പെടാപാട് പെടുകയാണിവര്‍. കൂടുതല്‍ പഠനങ്ങള്‍ക്ക് ശേഷം മാത്രമേ കാരണം കണ്ടെത്തി പരിഹരിക്കാന്‍ സാധിക്കുകയുള്ളൂ എന്നാണ് നിഗമനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.