1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 14, 2017

സ്വന്തം ലേഖകന്‍: ഗര്‍ഭചിദ്രത്തെ കൊലപാതകമായി കണക്കാക്കുന്ന പ്രമേയം പാസാക്കി ഒക്കലഹോമ ജന പ്രതിനിധി സഭ. ഗര്‍ഭചിദ്രത്തിലൂടെ ജനിക്കുവാന്‍ അവസരം ലഭിക്കാതെ കുഞ്ഞുങ്ങളെ കൊല്ലുന്നതില്‍ നിന്നും മാതാപിതാക്കളേയും അതിനു സഹായം നല്‍കുന്നതില്‍ നിന്നും അധികൃതരേയും തടയുന്നതിനുള്ള വ്യവസ്ഥകള്‍ അടങ്ങിയതാണ് പ്രമേയം.

ഗവര്‍ണര്‍, അറ്റോര്‍ണി ജനറല്‍, ജുഡിഷ്യറി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ എന്നിവരെ പുതിയ പ്രമേയം അംഗീകരിക്കുന്നതിനും, നടപ്പാക്കുന്നതിനും, നടപ്പാക്കുന്നതിനും സഭ ആഹ്വാനം ചെയ്തു. ഒരു ഡോക്ടര്‍ക്കോ, അച്ചനോ, അമ്മയ്‌ക്കോ, ജഡ്ജിക്കോ, ഗര്‍ഭശയത്തില്‍ ഉരുവാകുന്ന കുഞ്ഞിനെ ജനിക്കുന്നതിന് മുമ്പ് കൊല്ലുന്നതിനുള്ള അവകാശമില്ലെന്ന് പ്രമേയം അവതരിപ്പിച്ചു കൊണ്ട് പ്രതിനിധി ചക്ക് സ്‌ട്രോം പറഞ്ഞു.

ഗര്‍ഭചിദ്രത്തെ കുറിച്ചുള്ള സുപ്രീം കോടതി വിധിയെ പ്രമേയത്തില്‍ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട്. ദൈവിക നിയമങ്ങള്‍ ഗര്‍ഭചിദ്രത്തെ അംഗീകരിക്കുന്നില്ലെന്നും ഇതിന് സമാനമായി ഒക്കലഹോമ ഹൗസ് പാസ്സാക്കിയ പ്രമേയവും ഗര്‍ഭചിദ്രത്തെ എതിര്‍ക്കുന്നുവെന്നും പ്രമേയം ചൂണ്ടിക്കാട്ടി. എന്നാല്‍ പ്രമേയം ഒരു ബില്‍ അല്ലാത്തിനാല്‍ നിയമ സാധുത ഇല്ലെന്ന് നിയമ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.