
സ്വന്തം ലേഖകൻ: ഒമാനില്‍ അടിയന്തര സാഹചര്യങ്ങളെ കുറിച്ച് പെട്ടെന്ന് റിപ്പോര്‍ട്ട് ചെയ്യാന്‍ സഹായിക്കുന്ന ‘നിദ’ ഇലക്ട്രോണിക് ആപ്ലിക്കേഷനുമായി സിവില്‍ ഡിഫന്‍സ് ആൻഡ് ആംബുലന്‍സ് വിഭാഗം. അപകടം, പരുക്ക്, തീപിടിത്തം, മുങ്ങിമരണം തുടങ്ങിയ അടിയന്തര സാഹചര്യങ്ങള്‍ ആപ്പിലൂടെ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയും.
ഭിന്നശേഷിക്കാരെയാണ് ഈ ഫീച്ചറിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ പറഞ്ഞു. ഏറ്റവും അടുത്തുള്ള സിവില്‍ ഡിഫന്‍സ്, ആംബുലന്‍സ് കേന്ദ്രം, സമീപത്തുള്ള ആരോഗ്യ സ്ഥാപനം എന്നിവ കണ്ടെത്താന്‍ സഹായിക്കുന്ന ഒരു ഇന്ററാക്ടീവ് മാപ്പും ആപ്ലിക്കേഷനില്‍ സജ്ജീകരിച്ചിട്ടുണ്ട്.
താമസിക്കുന്ന കെട്ടിടങ്ങൾക്ക് പുറത്ത് പാർക്കിങ് ഷെഡുകൾ നിർമിക്കുന്നതിന് നിയന്ത്രണങ്ങളുമായി മസ്കത്ത്. മസ്കറ്റ് ഗവർണർ സയ്യിദ് സഊദ് ബിന്‍ ഹിലാല്‍ അല്‍ ബുസൈദി ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. വീടുകൾക്ക് മുന്നിൽ പാർക്കിങ് ഷെഡുകൾ നിർമ്മിക്കണം എങ്കിൽ പ്രാദേശിക ഭരണകൂടത്തില്‍ നിന്നും അനുമതി വാങ്ങിക്കണം. മസക്റ്റ് ഗവർണർ പുറത്തിറക്കിയ ഉത്തരവിൽ ആണ് ഇക്കാര്യങ്ങൾ പറയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല