1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 31, 2021

സ്വന്തം ലേഖകൻ: ഒമാനില്‍ പ്രവാസികള്‍ക്ക് പിഴ കൂടാതെ മടങ്ങുന്നതിനുള്ള കാലാവധി സെപ്റ്റംബര്‍ അവസാനം വരെ ദീര്‍ഘിപ്പിച്ചു. ഏഴാം തവണയാണു കാലാവധി ദീര്‍ഘിപ്പിച്ചു നല്‍കുന്നത്. തൊഴില്‍, താമസ രേകഖളുമായി ബന്ധപ്പെട്ട പിഴകള്‍ ഒഴിവാക്കി നല്‍കും. 70,000 ഓളം പേര്‍ റജിസ്റ്റര്‍ ചെയ്തിരുന്നു.

ഇതില്‍ 50,000 ഓളം പേര്‍ നാടണഞ്ഞതായും തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. ജൂണ്‍ 30ന് മുമ്പ് റജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് പൊതിമാപ്പ് ആനുകൂല്യം ഉപയോഗപ്പെടുത്തി സെപ്റ്റംബര്‍ 31ന് മുമ്പ് നാടണയാന്‍ സാധിക്കുക. ഇതിന് ശേഷം ഒമാനില്‍ തുടരുന്നവര്‍ക്ക് നാടണയണമെങ്കില്‍ നിയമം അനുശാസിക്കുന്ന പിഴ അടയ്ക്കേണ്ടിവരും.

2020 നവംബര്‍ 15 മുതലാണ് രജിസ്ട്രേഷന്‍ ആരംഭിച്ചത്. റസിഡന്‍സ് കാര്‍ഡ്, പാസ്പോര്‍ട്ട് കാലാവധി കഴിഞ്ഞവര്‍ക്കാണ് ആനുകൂല്യം ഏര്‍പ്പെടുത്തിയത്. തൊഴില്‍ പെര്‍മിറ്റുമായി ബന്ധപ്പെട്ട ഫീസുകളും പിഴകളും ഒഴിവാക്കി നല്‍കും. ഇനിയും അനധികൃതമായി ഒമാനിൽ തങ്ങുന്നവരുണ്ടെങ്കിൽ ആനുകുല്യം ഉപയോഗപ്പെടുത്തേണ്ടതാണ്.

കഴിഞ്ഞ വർഷം നവംബർ 15 നായിരുന്നു ഒമാനിൽ പൊതുമാപ്പ് ആരംഭിച്ചത്. ഡിസംബർ 31 വരെയായിരുന്നു ആദ്യ ഘട്ടത്തിൽ അനധികൃതമായി ഒമാനിൽ തങ്ങുന്നവർക്ക് രാജ്യം വിടാൻ അധികൃതർകാലാവധി നിശ്ചയിച്ചിരുന്നത്. പിന്നീടത് വിവിധ ഘട്ടങ്ങളിലായി നീട്ടുകയായിരുന്നു. സ്വകാര്യ മേഖലയിലെ തൊഴില്‍ വിപണി നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണു പൊതുമാപ്പ് ആനുകൂല്യം പ്രഖ്യാപിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.