
സ്വന്തം ലേഖകൻ: ഒമാനിലെത്തുന്ന സന്ദർശകർക്കും വിദേശത്ത് നിന്ന് തിരികെ വരുന്ന സ്വദേശികൾക്കുമുള്ള ക്വാറൻറീൻ, പരിശോധനാ നിയമങ്ങളിൽ മാറ്റങ്ങളില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. വാക്സിനേഷൻ നടത്തിയവർക്ക് ക്വാറൻറീനിൽ ഇളവില്ല. ഒമാെൻറ അതിർത്തി കടക്കുന്ന എല്ലാവരും പി.സി.ആർ പരിശോധനക്ക് വിധേയമാവുകയും നിർബന്ധിത ക്വാറൻറീനിൽ കഴിയുകയും വേണം.
സുപ്രീം കമ്മിറ്റി അംഗീകരിച്ച പ്രോട്ടോകോൾ തന്നെയാണ് ഇപ്പോഴും പ്രാബല്യത്തിലുള്ളത്. സ്വദേശികൾക്ക് വീടുകളിൽ ക്വാറൻറീൻ ചെയ്യാവുന്നതാണ്. വിദേശ സന്ദർശകർക്കും തൊഴിലാളികൾക്കും ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ നിർബന്ധമാണെന്നും ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള ഇൻഫർമേഷൻ ഡിപ്പാർട്ട്മെൻറ് അറിയിച്ചു.
ഒമാനിൽ കുത്തിവെപ്പ് നടത്തുന്നവർ വാക്സിനേഷന് ശേഷം ക്വാറൻറീൻ ചെയ്യേണ്ടതില്ലെന്ന് ആരോഗ്യവകുപ്പ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഈ പ്രസ്താവന വിദേശത്തു നിന്നും വരുന്നവർക്കും ബാധകമാണെന്ന രീതിയിൽ തെറ്റിദ്ധരിക്കപ്പെട്ടതിനെ തുടർന്നാണ് ആരോഗ്യ മന്ത്രാലയത്തിൻ്റെ വിശദീകരണം.
ഗർഭിണികളുടെ കോവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചു. ഗർഭിണിയായി മൂന്നുമാസം കഴിഞ്ഞവരാണ് വാക്സിൻ സ്വീകരിക്കേണ്ടത്. വാക്സിനേഷൻ കേന്ദ്രത്തിലെത്തുേമ്പാൾ ഹെൽത്ത് റെക്കോഡ് കൊണ്ടുവരണം. എന്തെങ്കിലും വാക്സിൻ സ്വീകരിച്ചവരാണെങ്കിൽ അതിനുശേഷം രണ്ടാഴ്ച കഴിഞ്ഞ് മാത്രമേ കോവിഡ് വാക്സിൻ സ്വീകരിക്കാൻ പാടുള്ളൂ. നേരത്തേ കോവിഡ് വന്നവരാണെങ്കിൽ രോഗം ഭേദമായി രണ്ടാഴ്ചക്ക് ശേഷം മാത്രമേ വാക്സിൻ സ്വീകരിക്കാൻ പാടുള്ളൂ.
പനിയും തലവേദനയുമടക്കം ലക്ഷണങ്ങളുള്ളവർ അടുത്തുള്ള ഹെൽത്ത് സെൻററിൽ പോകണം. വാക്സിനുകളോട് പെെട്ടന്ന് പ്രതികരിക്കുന്ന ശരീരമാണെങ്കിൽ ഡോക്ടറെ കൺസൽട്ട് ചെയ്യണം. കഴിഞ്ഞദിവസമാണ് ഗർഭിണികളെ വാക്സിനേഷനുള്ള മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല