1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 1, 2021
A traveller wearing a protective face mask wheels his bags at Riyadh International Airport, following the outbreak of the coronavirus disease (COVID-19), in Riyadh, Saudi Arabia May 31, 2020. REUTERS/Ahmed Yosri

സ്വന്തം ലേഖകൻ: വാക്‌സിന്‍ എടുത്ത ഇന്ത്യക്കാര്‍ക്ക് ഇന്ന് സെപ്തംബര്‍ ഒന്നു മുതല്‍ ഒമാനിലേക്ക് യാത്രാനുമതി. ഇന്ന് ഉച്ചക്ക് 12 മണിയോടെ ആണ് നാല് മാസമായി തുടരുന്ന പ്രവേശന വിലക്ക് നീങ്ങുക. ഒമാനില്‍ അംഗീകരിച്ച വാക്സിന്റെ രണ്ട് ഡോസ് സ്വീകരിച്ചവര്‍ക്കാണ് പ്രവേശനാനുമതി ലഭിക്കുകയെന്ന് അധികൃതര്‍ നേരത്തേ അറിയിച്ചിരുന്നു. ഒമാനിലെത്തുന്നതിന് 14 ദിവസം മുമ്പ് രണ്ടാമത്തെ ഡോസ് സ്വീകരിച്ചിരിക്കണം.

കാലാവധിയുള്ള റെസിഡന്‍സ് വിസയുള്ളവര്‍ക്കും എക്സ്പ്രസ്, സന്ദര്‍ശന വിസകളുള്ളവര്‍ക്കും യാത്രാനുമതി ലഭിക്കും. 72 മണിക്കൂര്‍ സമയത്തിനിടയിലെ പിസിആര്‍ പരിശോധനാ ഫലം കൈവശമുള്ളവര്‍ക്ക് ക്വാറന്റൈന്‍ ആവശ്യമില്ല. അതേസമയം, ഒമാനില്‍ നിന്ന് ഒരു ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ക്കും യാത്രാനുമതി ലഭിക്കും. എന്നാല്‍ ഇവര്‍ക്ക് ഒരാഴ്ചത്തെ ക്വാറന്റൈന്‍ നിര്‍ബന്ധമാണ്. ഇവര്‍ ഒമാനിലെത്തിയ ഉടനെയും എട്ടാമത്തെ ദിവസവും പിസിആര്‍ പരിശോധന നടത്തണം. ഒമാനിലെത്തിയ ശേഷം വൈകാതെ രണ്ടാമത്തെ ഡോസ് എടുക്കുകയും വേണം.

ക്യുആര്‍ കോഡുള്ള വാക്സിന്‍, പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുകള്‍ യാത്രക്കാരുടെ കൈവശം ഉണ്ടാവണമെന്നും അധികൃതര്‍ വ്യക്തമാക്കി. ഒമാനില്‍ നിന്നു പുറത്തു പോകുന്ന യാത്രക്കാര്‍ക്കു വിമാനത്താവളത്തില്‍ പ്രവേശിക്കുന്നതിനു വാക്‌സിനേഷന്‍ നിര്‍ബന്ധമില്ലെന്ന് ഒമാന്‍ എയര്‍പോര്‍ട്ട്‌സ് വിഭാഗം അറിയിച്ചു. ഒമാനിലെ വിമാനത്താവളങ്ങളില്‍ പ്രവേശിക്കുന്ന എല്ലാവര്‍ക്കും വാക്‌സിനേഷന്‍ നിര്‍ബന്ധമാണെന്നു തിങ്കളാഴ്ച ഒമാന്‍ എയര്‍പോര്‍ട്ട്‌സ് അതോറിറ്റി പ്രസ്താവന ഇറക്കിയിരുന്നു.

ഇതില്‍ വ്യക്തത വരുത്തിക്കൊണ്ടാണ് പുതിയ അറിയിപ്പ്. ഒമാന് പുറത്തേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഈ നിബന്ധന ബാധകമല്ലെന്നും അധികൃതര്‍ അറിയിച്ചു. ആസ്ട്രാസെനക/കോവിഷീല്‍ഡ്, മൊഡേണ, ഫൈസര്‍/ബയോടെക്, ജോണ്‍സന്‍ ആന്റ് ജോണ്‍സന്‍, സിനോഫാം, സിനോവാക്, സുപ്ടുനിക് എന്നിവയാണ് ഒമാനിൽ അംഗീകാരമുള്ള വാക്സിനുകൾ.

18 വയസ്സിന് താഴെയുള്ളവര്‍ക്കും, ആരോഗ്യപരമായി പ്രശ്നം ഉള്ളവര്‍ക്കും വാക്സിന്‍ സ്വീകരിക്കേണ്ടതില്ല. ആറു മാസത്തില്‍ കൂടുതല്‍ ഒമാനിന് പുറത്തു കഴിഞ്ഞവര്‍ക്കും ഇന്നു മുതല്‍ മടങ്ങിവരാനാകും. ഇതിന് വേണ്ടി തൊഴിലുടമ അപേക്ഷ നല്‍കി വിസ പുതുക്കണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.