1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 19, 2021

സ്വന്തം ലേഖകൻ: ഇന്ത്യ ഉൾപ്പെടെ 23 രാജ്യങ്ങളിൽ നിന്നുള്ളവരുടെ പ്രവേശന വിലക്ക് തുടരുമെന്ന് ഒമാൻ. ഇറാഖ്, ഇറാൻ എന്നിവിടങ്ങളിൽ നിന്നു വരുന്ന ഒമാൻ സ്വദേശികൾ ഉൾപ്പെടെയുള്ളവർക്ക് ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീൻ നിർബന്ധമാക്കി. ആരോഗ്യ പ്രവർത്തകർ, നയതന്ത്ര ഉദ്യോഗസ്ഥർ എന്നിവർക്കും കുടുംബാംഗങ്ങൾക്കും അനുവദിച്ച ഇളവ് തുടരും.

ഇന്ത്യയ്ക്കു പുറമേ യുകെ, സുഡാൻ, ബ്രസീൽ, നൈജീരിയ, ടാൻസനിയ, സിയറ ലിയോൺ, ഇത്യോപ്യ, പാക്കിസ്ഥാൻ, ഇന്തൊനീഷ്യ, ഇറാഖ്, ഇറാൻ, തുനീസിയ, ലിബിയ, അർജന്റീന, കൊളംബിയ, ബംഗ്ലദേശ്, ഫിലിപ്പീൻസ്, തായ്‌ലൻഡ്, മലേഷ്യ, വിയറ്റ്നാം എന്നിവിടങ്ങളിൽ നിന്നുള്ളവരുടെയും പ്രവേശന വിലക്ക് തുടരുമെന്നു പരമോന്നത സമിതി വ്യക്തമാക്കി.

ഈ രാജ്യങ്ങളിൽ 14 ദിവസത്തിനിടെ സന്ദർശനം നടത്തിയവർക്കും പ്രവേശനമില്ല. അതേസമയം, പ്രവേശന വിലക്ക് തുടരാനുള്ള തീരുമാനം, നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്ക് തിരിച്ചടിയായി. വിലക്ക് നീങ്ങുമെന്ന പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന അഭ്യൂഹങ്ങൾ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.