1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 25, 2021

സ്വന്തം ലേഖകൻ: ഒമാനില്‍ നാല് ദിവസത്തെ സമ്പൂര്‍ണ ലോക്ഡൗണ്‍ ഇന്നലെ അവസാനിച്ചു. രാജ്യത്ത് കൊവിഡ് വ്യാപനം ശക്തമായ സാഹചര്യത്തില്‍ ബലി പെരുന്നാള്‍ അവധിക്കാലത്ത് വ്യാപനം കൂടുതല്‍ രൂക്ഷമാകാന്‍ ഇടയുണ്ടെന്ന വിലിയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നാലു ദിവസത്തെ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ച് സുപ്രീം കമ്മിറ്റി ഉത്തരവിട്ടത്. ഇത് രോഗ വ്യാപനത്തില്‍ വലിയ തോതില്‍ കുറവുണ്ടാക്കുമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.

അതേസമയം, സമ്പൂര്‍ണ ലോക്ക് ഡൗണിന് മുമ്പുണ്ടായിരുന്ന രാത്രികാല കര്‍ഫ്യൂ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. വൈകിട്ട് അഞ്ച് മണി മുതല്‍ പുലര്‍ച്ചെ നാല് വരെയായിരിക്കും രാത്രികാല കര്‍ഫ്യൂ. ഇത് ജൂലൈ 31 വരെ തുടരും. അതേസമയം, സായാഹ്ന ലോക്ഡൗണ്‍ രാത്രി എട്ട് മുതല്‍ രാവിലെ അഞ്ച് വരെയായിരിക്കുമെന്ന് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെടുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

രാത്രികാല കര്‍ഫ്യൂ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഹോട്ടലുകള്‍ക്കും കഫ്റ്റീരിയകള്‍ക്കും ഹോം ഡെലിവറിക്ക് അനുമതിയുണ്ട്. അത്യാവശ്യ സേവനങ്ങള്‍ അനുമതിയോടെ പുറത്തിറങ്ങാനും അനുവാദമുണ്ട്. അതിനിടെ, ബലി പെരുന്നാള്‍ അവധിയിലെ ലോക്ക് ഡൗണിനു ശേഷം ഞായറാഴ്ച 18ന് വയസ്സിനു മുകളിലുള്ളവര്‍ക്കുള്ള വാക്‌സിന്‍ വിതരണം പുനരാരംഭിക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

വാക്‌സിന്‍ എടുക്കുന്നവര്‍ http://covid19.moh.gov.omല്‍ രജിസ്റ്റര്‍ ചെയ്ത ശേഷം മാത്രമേ വിതരണ കേന്ദ്രത്തില്‍ എത്താന്‍ പാടുള്ളൂ എന്നും അധികൃതര്‍ വ്യക്തമാക്കി. അവധിക്കുശേഷം സർക്കാർ-സ്വകാര്യ ഓഫീസുകൾ നാളെ മുതൽ പ്രവർത്തനം പുനരാരംഭിക്കും. രാജ്യത്ത് സായാഹ്ന ലോക്ഡൗൺ ആരംഭിക്കുന്നതിനാൽ സ്ഥാപനങ്ങളുടെ പ്രവൃത്തി സമയത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്.

ഒമാനിൽ നേരത്തെ രാവിലെയും വൈകുന്നേരവും രണ്ട് ഷിഫ്റ്റായി പ്രവർത്തിച്ചിരുന്ന സ്വകാര്യ സ്ഥാപനങ്ങൾ പലതും ഉച്ച വിശ്രമ സമയം ഒഴിവാക്കിയാണ് പ്രവർത്തിക്കുക. പുലർച്ചെ ആറുമുതൽ വൈകുന്നേരം നാലുവരെയാണ് ഹൈപ്പർമാർക്കറ്റുകളുടെ പ്രവർത്തന സമയം. സർക്കാർ ഓഫീസുകളും നാല് മണിക്ക് മുന്‍പേ പ്രവർത്തനം അവസാനിപ്പിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.