1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 6, 2021

സ്വന്തം ലേഖകൻ: ഒ​മാ​നി​ലെ കോ​വി​ഡ്​ വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യി തു​ട​രു​ന്നു. 1117 പേ​ർ​കൂ​ടി പു​തു​താ​യി രോ​ഗ​ബാ​ധി​ത​രാ​യ​താ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. 1,64,274 പേ​രാ​ണ്​ ഇ​തു​വ​രെ രോ​ഗ​ബാ​ധി​ത​രാ​യ​ത്.862 പേ​ർ​ക്കു​കൂ​ടി രോ​ഗം ഭേ​ദ​മാ​യി. 1,47,539 രോ​ണ്​ ഇ​തു​വ​രെ രോ​ഗ​മു​ക്ത​രാ​യ​ത്. 10​ പേ​ർ​കൂ​ടി മ​രി​ച്ചു. ഇ​തോ​ടെ ആ​കെ മ​ര​ണ​സം​ഖ്യ 1722 ആ​യി. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്​​ച മു​ത​ൽ പ്ര​തി​ദി​നം ശ​രാ​ശ​രി 10​ പേ​ർ വീ​തം മ​രി​ക്കു​ന്നു​ണ്ട്. 98 പേ​രെ കൂ​ടി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. 606 പേ​രാ​ണ്​ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ൽ 189 പേ​ർ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണു​ള്ള​ത്.

കോ​വി​ഡ്​ വാ​ക്​​സി​ൻ ന​ൽ​കി​യ​വ​രു​ടെ എ​ണ്ണം ഒ​ന്ന​ര​ല​ക്ഷം പി​ന്നി​ട്ട​താ​യും ആ​രോ​ഗ്യ​വ​കു​പ്പ്​ അ​റി​യി​ച്ചു. മൊ​ത്തം 1,52,036 പേ​ർ​ക്കാ​ണ്​ വാ​ക്​​സി​ൻ ന​ൽ​കി​യ​ത്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 2559 പേ​ർ​ക്ക്​ വാ​ക്​​സി​ൻ ന​ൽ​കി​യ​താ​യും ആ​രോ​ഗ്യ വ​കു​പ്പ്​ തി​ങ്ക​ളാ​ഴ്​​ച അ​റി​യി​ച്ചു. മ​സ്​​ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ലാ​ണ്​ കൂ​ടു​ത​ൽ പേ​ർ​ക്ക്​ വാ​ക്​​സി​ൻ ന​ൽ​കി​യ​ത്​-35,567 പേ​ർ. ര​ണ്ടാ​മ​തു​ള്ള വ​ട​ക്ക​ൻ ബാ​ത്തി​ന​യി​ൽ 17,620 പേ​ർ​ക്കും മൂ​ന്നാ​മ​തു​ള്ള ദാ​ഖി​ലി​യ​യി​ൽ 14,015 പേ​ർ​ക്കും വാ​ക്​​സി​ൻ ന​ൽ​കി.

കൂ​ടു​ത​ൽ വാ​ക്​​സി​ൻ എ​ത്തി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ളും ഒ​മാ​ൻ ന​ട​ത്തി​വ​രു​ക​യാ​ണ്. അ​ന്താ​രാ​ഷ്​​ട്ര വാ​ക്​​സി​ൻ ഫെ​ഡ​റേ​ഷ​നു​മാ​യു​ള്ള (ഗാ​വി) ധാ​ര​ണ​പ്ര​കാ​ര​മു​ള്ള ആ​ദ്യ ബാ​ച്ച് ഒാ​ക്​​സ്​​ഫ​ഡ്​ ആ​സ്​​ട്ര​സെ​ന​ക വാ​ക്​​സി​ൻ ക​ഴി​ഞ്ഞ ശ​നി​യാ​ഴ്​​ച ഒ​മാ​നി​ൽ എ​ത്തി​യി​രു​ന്നു. ഒ​രു ദ​ശ​ല​ക്ഷം ഡോ​സ്​ വാ​ക്​​സി​നാ​ണ്​ അ​ന്താ​രാ​ഷ്​​ട്ര വാ​ക്​​സി​ൻ ഫെ​ഡ​റേ​ഷ​നി​ൽ ബു​ക്ക്​ ചെ​യ്​​തി​ട്ടു​ള്ള​ത്.കൂ​ടു​ത​ൽ വാ​ക്​​സി​ൻ ല​ഭ്യ​മാ​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യി ഇ​ന്ത്യ, ദ​ക്ഷി​ണ കൊ​റി​യ, റ​ഷ്യ​ൻ അം​ബാ​സ​ഡ​ർ​മാ​രു​മാ​യി ആ​രോ​ഗ്യ​മ​ന്ത്രി ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി​യി​രു​ന്നു.

കോവിഡ്​ വ്യാപനത്തി​െൻറ പശ്​ചാത്തലത്തിൽ സന്ദർശന വിസക്കാർക്ക്​ പ്രവേശന വിലക്ക്​ ഏർപ്പെടുത്താൻ ഒമാൻ തീരുമാനിച്ചു. തിങ്കളാഴ്​ച നടന്ന സുപ്രീം കമ്മിറ്റി യോഗമാണ്​ ഇത്​ സംബന്ധിച്ച തീരുമാനമെടുത്തത്​. ഏപ്രിൽ എട്ട്​ വ്യാഴാഴ്​ച ഉച്ചക്ക്​ 12 മണി മുതലായിരിക്കും വിലക്ക്​ പ്രാബല്ല്യത്തിൽ വരുക. ഒമാനി പൗരന്മാർക്കും റെസിഡൻറ്​ വിസയിലുള്ളവർക്കും മാത്രമായിരിക്കും വ്യാഴാഴ്​ച ഉച്ച മുതൽ രാജ്യത്തെ വിമാനത്താവളങ്ങൾ വഴി പ്രവേശനാനുമതി ലഭിക്കുകയുള്ളൂവെന്ന്​ സുപ്രീം കമ്മിറ്റി അറിയിച്ചു.

ഒമാനിൽ നിലവിലുള്ള രാത്രി യാത്രാ വിലക്ക്​ ഏപ്രിൽ എട്ടിന്​ അവസാനിക്കും. എന്നാൽ രാത്രി എട്ട്​ മുതൽ പുലർച്ചെ അഞ്ച്​ വരെയുള്ള വ്യാപാര-വാണിജ്യ സ്​ഥാപനങ്ങളുടെ അടച്ചിടൽ റമദാൻ ഒന്ന്​ വരെ തുടരും. റമദാനിൽ രാത്രി യാത്രാവിലക്ക് ​പുനരാരംഭിക്കും. രാത്രി ഒമ്പത്​ മുതൽ പുലർച്ചെ നാലുവരെയായിരിക്കും വിലക്കുണ്ടാവുക. ഇൗ സമയം വ്യാപാര-വാണിജ്യ സ്​ഥാപനങ്ങൾ അടച്ചിടുകയും വേണം. റമദാനിൽ മസ്​ജിദുകളിലും പൊതുസ്​ഥലങ്ങളിലും തറാവീഹ്​ നമസ്​കാരത്തിന്​ അനുമതിയുണ്ടായിരിക്കില്ല. റമദാനിൽ മസ്​ജിദുകളിലും വീടുകളിലും മജ്​ലിസുകളിലുമായി സമൂഹ നോമ്പുതുറകൾ അടക്കം ഒരു തരത്തിലുള്ള ഒത്തുചേരലുകളും അനുവദിക്കില്ല. കൂടാതെ സാമൂഹിക, സാംസ്​കാരിക, കായിക പരിപാടികൾക്കും ഇൗ കാലയളവിൽ വിലക്ക്​ നിലവിലുണ്ടായിരിക്കുമെന്ന്​ സുപ്രീം കമ്മിറ്റി അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല