1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 26, 2021

സ്വന്തം ലേഖകൻ: അടുത്ത മാസം ഒന്നുമുതൽ ഇന്ത്യ അടക്കമുള്ള രാജ്യക്കാര്‍ക്ക് ഒമാനിലേക്ക് പ്രവേശന അനുമതി ലഭിച്ചെങ്കിലും കേരളത്തിൽനിന്ന് വിമാന ടിക്കറ്റുകൾ കിട്ടാനില്ല. ലഭ്യമുള്ള ടിക്കറ്റുകൾക്ക് ഉയർന്ന നിരക്കാണ് വിമാന കമ്പനികൾ ഈടാക്കുന്നതെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്.

താരതമ്യേന നിരക്ക് കുറഞ്ഞ എയർ ഇന്ത്യ എക്സ്പ്രസിന് പോലും അടുത്ത മാസം ഒരുഭാഗത്തേക്ക് 120 റിയാലിന് മുകളിലാണ് കുറഞ്ഞ നിരക്ക്. അതോടൊപ്പം സെപ്റ്റംബർ 13 വരെ എയർ ഇന്ത്യ എക്സ്പ്രസിൽ സീറ്റ് കിട്ടാനുമില്ല. കൊച്ചിയിൽനിന്ന് ആഴ്ചയിൽ മൂന്ന് സർവിസുകൾ നടത്തുന്ന ഒമാൻ എയറും കോഴിക്കോട്ടുനിന്നും തിരുവനന്തപുരത്തു നിന്നും സർവിസ് നടത്തുന്ന സലാം എയറും ഉയർന്ന നിരക്കാണ് ഈടാക്കുന്നത്.

മാത്രമല്ല, ഇവയിലൊന്നും ആദ്യ ആഴ്ചകളിൽ സീറ്റുമില്ല. ഇന്ത്യയിൽ നിന്നുള്ള എല്ലാ സെക്ടറുകളിലെയും നിരക്കുകൾ കുത്തനെ വർധിപ്പിച്ചിട്ടുണ്ട്. നീണ്ട കാലം ജോലിയും വരുമാനവുമില്ലാതെ നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്ക് ഈ ഉയർന്ന നിരക്ക് വലിയ തിരിച്ചടിയാവുകയാണ്.

നാ​ലു​ മാ​സ​ത്തോ​ളം നീ​ണ്ട യാ​ത്ര​വി​ല​ക്കി​നൊ​ടു​വി​ൽ സെ​പ്​​റ്റം​ബ​ർ ഒ​ന്നി​ന്​ ഒ​മാ​നി​ലേ​ക്കു​ള്ള മ​ട​ക്ക​യാ​ത്ര​ക്ക്​ വ​ഴി തെ​ളി​യു​േ​മ്പാ​ൾ ആ​ശ​ങ്ക​യു​ടെ കൊ​ടു​മു​ടി​യി​ലാ​ണ്​ കോ​വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച പ്ര​വാ​സി​ക​ൾ. ഒ​മാ​ൻ അം​ഗീ​ക​രി​ച്ച വാ​ക്​​സി​നു​ക​ളു​ടെ പ​ട്ടി​ക​യി​ൽ കോ​വാ​ക്​​സി​ൻ ഇ​ല്ലാ​ത്ത​താ​ണ്​ ഇ​വ​രെ പ്ര​യാ​സ​ത്തി​ലാ​ക്കു​ന്ന​ത്. മ​റ്റു​ ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളും കോ​വാ​ക്​​സി​ൻ അം​ഗീ​ക​രി​ച്ചി​ട്ടി​ല്ല.

ക​ഴി​ഞ്ഞ ഏ​പ്രി​ൽ മു​ത​ൽ നാ​ട്ടി​ൽ കു​ടു​ങ്ങി​യ നൂ​റു​ക​ണ​ക്കി​ന്​ ആ​ളു​ക​ളാ​ണ്​ കോ​വാ​ക്​​സി​ൻ സ്വീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ഇ​വ​രി​ൽ കു​റ​ഞ്ഞ വേ​ത​ന​ത്തി​ന്​ ജോ​ലി ചെ​യ്യു​ന്ന​വ​ർ മു​ത​ൽ ബി​സി​ന​സു​കാ​ർ വ​രെ​യു​ണ്ട്. ഒ​മാ​നി​ലേ​ക്കു​ മ​ട​ങ്ങാ​ൻ എ​ന്തു​ ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ ഇ​വ​രെ​ല്ലാ​വ​രും അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ പെ​രു​വ​ഴി​യി​ലാ​ണ്. വൈ​കാ​തെ​ത​ന്നെ വി​സ റ​ദ്ദാ​കു​ന്ന​വ​രും ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്.

ഇ​ന്ത്യ​യി​ൽ ല​ഭ്യ​മാ​യ വാ​ക്​​സി​നു​ക​ളി​ൽ കോ​വി​ഷീ​ൽ​ഡ്, സ്​​പു​ട്​​നി​ക്​​ എ​ന്നി​വ​ക്കു​ മാ​ത്ര​മാ​ണ്​ ഒ​മാ​നി​ൽ അം​ഗീ​കാ​ര​മു​ള്ള​ത്. വാ​ക്​​സി​നേ​ഷ​ൻ വി​വ​ര​ങ്ങ​ള​ട​ങ്ങി​യ ക്യു.​ആ​ർ കോ​ഡ്​ ഉ​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഒ​മാ​നി​ലേ​ക്ക്​ വ​രു​ന്ന​വ​രു​ടെ കൈ​വ​ശം ഉ​ണ്ടാ​ക​ണ​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്.

കോ​വാ​ക്​​സി​ൻ എ​ടു​ത്ത​വ​ർ പ​രി​ഹാ​ര​മാ​ർ​ഗം തേ​ടി ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ അ​ട​ക്കം ആ​രോ​ഗ്യ​വ​കു​പ്പി​ലെ ഉ​ന്ന​ത​രെ സ​മീ​പി​ച്ചെ​ങ്കി​ലും കൈ​മ​ല​ർ​ത്തു​ക​യാ​ണ്. ഒ​രു ഡോ​സ്​ എ​ടു​ത്ത​വ​ർ​ക്ക്​ അ​തേ വാ​ക്സി​ൻ​ത​ന്നെ ര​ണ്ടാം ഡോ​സാ​യി ന​ൽ​കാ​നാ​ണ്​ ആ​രോ​ഗ്യ​വ​കു​പ്പി​െൻറ നി​ർ​ദേ​ശം. ര​ണ്ടു​ ഡോ​സ്​ എ​ടു​ത്ത​വ​ർ​ക്കാ​ക​​ട്ടെ മ​റ്റൊ​രു ക​മ്പ​നി​യു​ടെ വാ​ക്​​സി​ൻ ന​ൽ​കു​ന്ന​തു​ സം​ബ​ന്ധി​ച്ച്​ പ​ഠ​ന​ങ്ങ​ളൊ​ന്നും പു​റ​ത്തു​വ​ന്നി​ട്ടി​ല്ലെ​ന്നു​മാ​ണ്​ അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.

എ​ന്നാ​ൽ, യു.​എ.​ഇ അ​ട​ക്കം പ​ല രാ​ജ്യ​ങ്ങ​ളും ര​ണ്ടു​ ഡോ​സ്​ വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച​വ​ർ​ക്ക്​ നി​ശ്ചി​ത മാ​സ​ങ്ങ​ൾ​ക്കു​ശേ​ഷം മ​റ്റൊ​രു ക​മ്പ​നി​യു​ടെ വാ​ക്​​സി​ൻ എ​ടു​ക്കാ​ൻ അ​നു​മ​തി ന​ൽ​കു​ന്നു​ണ്ട്. രാ​ജ്യ​ത്ത്​ അം​ഗീ​കാ​ര​മി​ല്ലാ​ത്ത സി​നോ​ഫാം, സി​നോ​വാ​ക്, സ്​​പു​ട്​​നി​ക്​ വാ​ക്​​സി​നു​ക​ൾ സ്വീ​ക​രി​ച്ച​വ​ർ​ക്ക്​ അം​ഗീ​കാ​ര​മു​ള്ള ഫൈ​സ​ർ, ആ​സ്​​ട്ര​സെ​ന​ക, മൊ​ഡേ​ണ, ജോ​ൺ​സ​ൺ ആ​ൻ​ഡ്​​ ജോ​ൺ​സ​ൺ തു​ട​ങ്ങി​യ​വ​യി​ൽ ഏ​തെ​ങ്കി​ലും ഒ​ന്നി​െൻറ അ​ധി​ക ഡോ​സ്​ സ്വീ​ക​രി​ച്ച്​ രാ​ജ്യ​ത്തേ​ക്കു​ വ​രാ​മെ​ന്ന്​ ക​ഴി​ഞ്ഞ​യാ​ഴ്​​ച കു​വൈ​ത്ത്​ അ​റി​യി​ച്ചി​രു​ന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.