1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 13, 2021

സ്വന്തം ലേഖകൻ: ഇ​ന്ത്യ, ബം​ഗ്ലാ​ദേ​ശ്, പാ​കി​സ്താ​ൻ, ഫി​ലി​പ്പീ​ൻ​സ്​ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന്​ ഒ​മാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വി​സു​ക​ൾ നി​ല​ച്ച​തോ​ടെ നാ​ട്ടി​ൽ കു​ടു​ങ്ങി​യ പ്രവാസികൾ വിസ കാലാവധി കഴിയുന്നത് ഉൾപ്പെടെയുള്ള ഭീഷണികളുടെ നിഴലിലാണ്. യാ​ത്ര വി​ല​ക്ക് കാ​ര​ണം നാ​ട്ടി​ൽ കു​ടു​ങ്ങി​യ​വ​രു​ടെ വി​സ കാ​ലാ​വ​ധി ഇൗ ​കാ​ല​യ​ള​വി​ൽ തീ​രു​ക​യാ​ണെ​ങ്കി​ൽ സ​ന​ദ്​ സെൻറ​റു​ക​ൾ വ​ഴി വി​സ പു​തു​ക്കാ​ൻ ക​ഴി​യു​മെന്ന് അധികൃതർ വ്യക്തമാക്കുന്നു.

ഇ​തി​ന്​ നാ​ട്ടി​ലു​ള്ള​വ​രു​ടെ സ്പോ​ൺ​സ​റോ, ക​മ്പ​നി പി.​ആ​ർ.​ഒ​യോ സ​ന​ദ് െസ​ൻ​റ​റു​ക​ളി​ൽ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ സ​മ​ർ​പ്പി​ച്ചാ​ൽ മ​തി​യാ​കും. പാ​സ്േ​പാ​ർ​ട്ട്, റ​സി​ഡ​ൻ​റ് കാ​ർ​ഡ് കോ​പ്പി​ക​ൾ, ര​ണ്ട് േഫാേ​ട്ടാ എ​ന്നി​വ​യാ​ണ് വി​സ പു​തു​ക്കാ​ൻ ന​ൽ​കേ​ണ്ട​ത്. അ​തേ​സ​മ​യം യാ​ത്ര വി​ല​ക്ക് കാ​ര​ണം മു​ട​ങ്ങി​യ ടി​ക്ക​റ്റു​ക​ളു​ടെ പ​ണം റീഫണ്ട് ചെയ്യുന്നതിന് പകരം അ​ടു​ത്ത ഏ​തെ​ങ്കി​ലും തീ​യ​തി​യി​ലേ​ക്ക് യാ​ത്ര മാ​റ്റി നി​ശ്ച​യി​ക്കാ​നാ​ണ്​ വി​മാ​ന​ക്ക​മ്പ​നി​ക​ൾ നി​ർ​ദേ​ശി​ക്കു​ന്ന​ത്.

എ​ന്നാ​ൽ ടി​ക്ക​റ്റ് തീ​യ​തി മാ​റ്റാ​ൻ ഒ​ന്നി​ല​ധി​കം അ​വ​സ​ര​ങ്ങ​ൾ വി​മാ​ന​ക്ക​മ്പ​നി ന​ൽ​കു​ന്നു​മി​ല്ല. വി​മാ​ന യാ​ത്ര വി​ല​ക്ക് എ​ത്ര കാ​ലം വ​രെ തു​ട​രു​മെ​ന്ന കാര്യത്തിൽ അവ്യക്തത തുടരുന്നതിനാൽ യാത്രക്കാർ ആശയക്കുഴപ്പത്തിലാണ്. വി​മാ​ന​ക്ക​മ്പ​നി​ക​ൾ ഒ​ന്നി​ല​ധി​കം അ​വ​സ​രം ന​ൽ​കാ​ത്ത​തും ഇ​വ​രെ ബു​ദ്ധി​മു​ട്ടി​ക്കു​ന്നു​ണ്ട്.

അതിനാൽ ടി​ക്ക​റ്റ് തു​ക തി​രി​ച്ച് ല​ഭി​ക്ക​ണ​മെ​ന്നാ​ണ് യാ​ത്ര​ക്കാ​രി​ൽ ബ​ഹു​ഭൂ​രി​പ​ക്ഷ​വും ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ചെ​റി​യ കാ​ല​യ​ള​വി​നു​ള്ളി​ൽ വി​മാ​ന​ക്ക​മ്പ​നി​ക​ൾ​ പ​ണം തി​രി​ച്ചു ന​ൽ​കാ​ൻ ഇടയില്ല. നി​ര​വ​ധി പു​റം രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് ഒ​മാ​നി​ലേ​ക്ക് വ​രാ​ൻ വി​ല​ക്കു​ള്ള​തി​നാ​ൽ ഒ​മാ​നി​ൽ നി​ന്ന് ഇ​ത്ത​രം രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് യാ​ത്ര​ക്കാ​ർ കു​റ​വാ​ണ്. അ​തി​നാ​ൽ വി​മാ​ന​ക്ക​മ്പ​നി​ക​ൾ സീ​റ്റു​ക​ൾ കു​റ​ക്കുന്നതായും ഈ രംഗത്തുള്ളവർ വ്യക്തമാക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.