1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 14, 2022

സ്വന്തം ലേഖകൻ: ഒമാനിൽ ബൂസ്റ്റര്‍ ഡോഡ് ആയി അസ്ട്രസെനക്ക വാക്സിൻ നൽകാൻ ആരോഗ്യ മന്ത്രാലയം അനുമതി നൽകി. ആദ്യ രണ്ടു ഡോസ് അസ്ട്രാസെനക്ക വാക്സിനെടുത്തവർക്ക് ആണ് ബൂസ്റ്റർ ഡോസായി അസ്ട്രാസെനക്ക സ്വീകരിക്കാൻ അനുമതി നൽകിയിരിക്കുന്നത്. രാജ്യത്ത് 18 വയസിനു മുകളിലുള്ളവര്‍ക്കാണ് ബൂസ്റ്റർ സോസ് സ്വീകരിക്കാൻ അനുമതി നൽകിയിരിക്കുന്നത്. ഏത് വാക്സിന്‌ സ്വീകരിച്ചവർക്കും ഫൈസര്‍ വാക്സിൻ ആണ് ബൂസ്റ്റർ ഡോസായി നൽകിയിരുന്നത്.

വാക്സിൻ സ്വീകരിക്കാത്തവരിൽ ആണ് കൂടുതലായും വൈറസ് ബാധ കണ്ടെത്തുന്നതെന്ന് ഒമാൻ സുപ്രീം കമ്മിറ്റി. അഭിപ്രായപ്പെട്ടു. കൊവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണം വർധിച്ചുട്ടുണ്ട്. കൂടാതെ ശ്വാസകോശ സംബന്ധമായ അസുഖങ്ങളമായി വിവിധ ഗവർണറേറ്റുകളിലെ ആശുപത്രികളിൽ എത്തുന്ന രോഗികളുടെ എണ്ണവും കൂടുതലാണ്.

5-12 വയസുള്ള കുട്ടികളിൽ അസുഖം ബാധിക്കുന്നത് കൂടുതലായി കണ്ടെത്തുന്നു. അത് കൊണ്ടാണ് പ്രൈമറി ക്ലാസുകളിൽ ഓണ്‍ലൈനിലേക്ക് മാറ്റാനും ഒമാൻ സുപ്രീം കമ്മിറ്റി നിർദ്ദേശം നൽകിയത്. ഒമിക്രോണ്‍ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് ഒമാനിൽ കൂടുതലാണ്. രാജ്യത്തെ എല്ലാ ജനങ്ങളും കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം. പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണം, സാമൂഹിക അകലം പാലിക്കണം, രാജ്യത്തിന് പുറത്തേക്കുള്ള ആവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണം. തുടങ്ങിയവയാണ് സുപ്രീംകമ്മിറ്റി നൽക്കുന്ന നിർദേശങ്ങൾ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.