
സ്വന്തം ലേഖകൻ: ഒമാനിൽ 12 വയസ്സ് കഴിഞ്ഞ കുട്ടികൾക്കു സ്വകാര്യ ആശുപത്രികളിൽ കോവിഡ് വാക്സീൻ വൈകാതെ ലഭ്യമാക്കുമെന്ന് അധികൃതർ. വാക്സിനേഷൻ കേന്ദ്രങ്ങളിൽ രക്ഷിതാക്കൾ കുട്ടികളുമായി എത്തുകയോ കോൾ സെന്ററുകളിൽ വിളിച്ചു ബുക്ക് ചെയ്യുകയോ വേണം. വെബ്സൈറ്റിലും റജിസ്റ്റർ ചെയ്യാം. കുട്ടികളുടെയും രക്ഷിതാവിന്റെയും റസിഡന്റ് കാർഡ് വിവരങ്ങൾ സഹിതമാണു റജിസ്റ്റർ ചെയ്യേണ്ടത്.
ജൂൺ 21-ന് തുടങ്ങി ജൂലായ് 15 വരെ നീണ്ടു നിൽക്കുന്ന രണ്ടാം ഘട്ട വാക്സിനേഷനിൽ സ്വദേശികളും വിദേശികളും ഉൾപ്പെടെ 45 വയസ്സിനുമുകളിലുള്ളവർക്ക് കുത്തിവയ്പ്പെടുക്കുന്നുണ്ട്. നിലവിൽ 60 വയസ്സിന് മുകളിൽ പ്രായമുള്ളവർ, കിഡ്നി രോഗികൾ, ഡയാലിസിസ് ചെയ്യുന്നവർ, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളുള്ളവർ തുടങ്ങിയവർക്കും മുൻനിര ആരോഗ്യ പ്രവർത്തകർക്കുമാണ് ഒമാനിൽ വാക്സിൻ ലഭിക്കാൻ അർഹതയുള്ളത്.
ജൂലായ് 16 മുതലാണ് മൂന്നാംഘട്ടം ആരംഭിക്കുക. ഈ ഘട്ടത്തിൽ ഉന്നതവിദ്യാഭ്യാസ മേഖലയിലെ വിദ്യാർഥികൾ, അധ്യാപകർ, വിദ്യാഭ്യാസമേഖലയിലെ മറ്റു ജീവനക്കാർ എന്നിവർക്കും വാക്സിൻ നൽകും. മേയ് 25 മുതലാണ് വാക്സിൻ കാമ്പയിൻ ഒമാനിൽ ആരംഭിച്ചത്. ഇത് ജൂലായ് വരെയുണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല