
സ്വന്തം ലേഖകൻ: ശഹീൻ കൊടുങ്കാറ്റ് ഒമാൻ തീരത്തോടടുക്കുന്നു. മസ്കത്തിൽനിന്ന് 650 കിലോമീറ്റർ അകലെയാണ് കൊടുങ്കാറ്റിെൻറ പ്രഭവ കേന്ദ്രം. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി നിർദേശിച്ചു. ഞായറാഴ്ച മുതൽ ശക്തമായ മഴക്ക് സാധ്യതയുണ്ട്. മസ്‌കത്ത് മുതൽ ബാത്തിന വരെ കനത്ത മഴ പെയ്യും. 150 മുതൽ 600 മില്ലീ മീറ്റർവരെ മഴ ലഭിച്ചേക്കുമെന്ന് കാലവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ശനിയാഴ്ച വൈകീട്ട് മുതൽ 8 -12 മീറ്റർ ഉയരത്തിൽ തിരമാലകൾ രൂപപ്പെടുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. പൊതുജനങ്ങൾ മുൻകരുതലുകൾ എടുക്കാനും താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് മാറി താമസിക്കാനും താഴ്വരകൾ മുറിച്ചുകടക്കുന്നത് ഒഴിവാക്കാനും അതോറിറ്റി നിർദേശിച്ചു.
മസ്‌കത്ത് മുതല്‍ നോര്‍ത്ത് ബാതിന വരെയുള്ള ഗവര്‍ണറേറ്റുകളുടെ തീരപ്രദേശങ്ങളെ നേരിട്ട് ചുഴലിക്കാറ്റ് ബാധിക്കും. ഞായറാഴ്ച മുതല്‍ ശക്തമായ കാറ്റ്, മഴ, പെട്ടെന്നുള്ള വെള്ളപ്പൊക്കം അടക്കമുള്ളവയാണ് ഉണ്ടാകുക. 150 മുതല്‍ 600 വരെ മി.മി മഴയാണ് പ്രതീക്ഷിക്കുന്നത്. സൗത്ത് അല്‍ ശര്‍ഖിയ്യ മുതല്‍ മുസന്ദം വരെയുള്ള ഗവര്‍ണറേറ്റുകളില്‍ കടല്‍ പ്രക്ഷുബ്ധമാകും.
വാദികൾ കടന്നുള്ള അപകടസാധ്യത ഒഴിവാക്കാനും കടലിൽ പോകരുതെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി പൊതു ജനങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്. മത്സ്യ ബന്ധന തൊഴിലാളികളോടും കന്നുകാലി, തേനീച്ച വളർത്തൽ എന്നീ കൃഷിയിൽ ഏർപ്പെട്ടവരോടും ആവശ്യമായ മുൻകരുതലുകൾ എടുക്കാൻ ഒമാൻ കൃഷി മൽസ്യ ജലവിഭവ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല