സ്വന്തം ലേഖകൻ: ഈദുൽ ഫിത്ർ അവധി പ്രഖ്യാപിച്ച് ഒമാൻ. പൊതു-സ്വകാര്യ മേഖലയിൽ ഏപ്രിൽ ഒമ്പത് മുതൽ 11 വരെയായിരിക്കും അവധി ലഭിക്കുക. ഒമാൻ വാർത്താ ഏജൻസി ആണ് ഇക്കാര്യം അറിയിച്ചത്. വാരാന്ത്യദിനങ്ങളുൾപ്പെടെ അഞ്ച് ദിവസമാണ് അവധി ലഭിക്കുക ഔദ്യോഗിക ജോലികൾ ഞായറാഴ്ച ഏപ്രിൽ 14 ന് പുനരാരംഭിക്കും.
അതേസമയം വസ്ത്രങ്ങളിൽ ഒമാനി ഫാഷൻ രീതികൾക്കല്ലാത്തവയിൽനിന്ന് വിട്ടുനിൽക്കണമെന്ന് ആണ് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രമോഷൻ മന്ത്രാലയം വിൽപ്പനക്കാരോട് അഭ്യർഥിച്ചിരിക്കുന്നത്. ഒമാനി ഫാഷൻ മാനദണ്ഡങ്ങൾക്കല്ലാത്തവ നിയമലംഘനമായി കാണാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. ഒമാനിൽ സംസ്കാരം എപ്പോഴും കാത്തു സൂക്ഷിക്കണം.
രാജ്യത്തിന്‍റെ അസ്ഥിത്വം സംരക്ഷിക്കേണ്ടത് ഒരോ പൗരൻ്റേയും ഉത്തരവാദിത്വം ആണ്. രാജ്യത്ത് അനുവദിച്ചിട്ടില്ലാത്ത ചിഹ്നങ്ങളോ ശൈലികളോ, ഇസ്ലാമിക നിയമം ലംഘിക്കുന്ന ചിഹ്നങ്ങൾ, സ്‌പോർട്‌സ് ക്ലബ് ലോഗോകൾ, വ്യാപാരമുദ്രകൾ, ആളുകളുടെയും മൃഗങ്ങളുടെയും ചിത്രങ്ങൾ എന്നിവ വസ്ത്രങ്ങളിൽ തുന്നിചേർക്കാൻ പാടില്ല.
ഇത്തരത്തിലുള്ള വസ്ത്രങ്ങൾ വാങ്ങുന്നതിൽ നിന്നും വിൽക്കുന്നതിൽ നിന്നും വിട്ടു നിൽക്കണം. രാജ്യത്തെ അപമാനിക്കുന്ന തരത്തിൽ വസ്ത്രങ്ങളിൽ തുന്നിപ്പിടിപ്പിക്കുന്ന എന്തെങ്കിലും സാധനങ്ങൽ വെക്കാൻ പാടില്ലെന്ന് അദികൃതർ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല