
സ്വന്തം ലേഖകൻ: ഒമാനിലെ ഈ വർഷത്തെ വൈദ്യുതി നിരക്ക് പ്രഖ്യാപിച്ചു. 2021 ഡിസംബറിലെ നിരക്കിൽ നിന്നും രണ്ട് ബൈസാസ് അധികമാണ് നിരക്ക്. വൈദ്യുതി താരിഫ് വിഭാഗത്തെ രണ്ടു തരത്തിൽ തരം തിരിച്ചാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. രണ്ടിൽ കൂടുതൽ വൈദ്യുതി അക്കൗണ്ട് ഉള്ളവരെ മൂന്നു വിഭാഗമായി തിരിച്ചു. രണ്ടോ അതിൽ കുറവോ അക്കൗണ്ടുകൾ ഉള്ളവരെ മൂന്ന് വിഭാഗമാക്കി തിരിച്ചു.
പൂജ്യം മുതൽ 4,000 വരെ കിലോ വാട്ട് ഉപയോഗിക്കുന്നവർക്ക് 14 ബൈസയാണ് നിരക്ക്. 6000 കിലോ വാട്ടിന് മുകളിൽ വൈദ്യുതി ഉപയോഗിക്കുന്നവർക്ക് 30 ബൈസയുമാണ് നിരക്ക്. 4001 മുതൽ 6000 കിലോ വാട്ട് വരെ ഉപയോഗിക്കുന്നവർ 17 ബൈസാസ് അധികം നൽകേണ്ടി വരും.
2022 ജനുവരി ഒന്നിന്റെ നിരക്ക് അനുസരിച്ചാണ് താമസക്കാരുടെ വൈദ്യുതി നിരക്കുകൾ വരുന്നത്. വൈദ്യുതി സബ്സിഡി വിഭാഗത്തിൽ അത് ലഭിക്കുന്നതിനായി അപേക്ഷ നൽകണം. രണ്ട് അകൗണ്ട് ഉള്ളവർ ആണെങ്കിൽ അവർക്ക് ഒരു അക്കൗണ്ടിൽ മാത്രമാണ് സബ്സിഡി അനുവദിക്കുക. കൂടാതെ ഇലക്ട്രിസിറ്റി സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കാനായി ഒമാനിൽ ഇലക്ട്രിസിറ്റി സ്പോട്ട് മാർക്കറ്റ് ആരംഭിച്ചു.
ഒമാൻ വിഷൻ 2040ന്റെ ഭാഗമായി ഗൾഫ് രാജ്യങ്ങളിൽ ആദ്യം നടന്ന ഒരു സംരംഭം ആണ് ഇത്. മസ്കറ്റിലെ ചില കമ്പനികൾ ഒമാൻ ഇൻവെസ്റ്റ്മെൻറ് അതോറിറ്റിയിൽ ലയിപ്പിച്ചിട്ടുണ്ട്. മസ്കത്ത് ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യുഷൻ കമ്പനി, റൂറൽ ഏരിയാസ് ഇലക്ട്രിസിറ്റി കമ്പനി, മജാൻ ഇലക്ട്രിസിറ്റി കമ്പനി എന്നിവയാണ് ലയിച്ചിരിക്കുന്നത്. ഉപഭോക്താക്കൾക്ക് കുടുതൽ കാര്യക്ഷമതയും കൃത്യതയുമുള്ള സ്മാർട്ട്മീറ്ററുകൾ നൽകാനും പദ്ധതിയുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല