
സ്വന്തം ലേഖകൻ: ജി.സി.സി രാജ്യങ്ങളിൽ സാധുവായ വിസയുള്ളവർക്ക് ഒമാനിൽ പ്രവേശിക്കാമെന്ന് സിവിൽ ഏവിയേഷൻ പൊതു അതോറിറ്റി അറിയിച്ചു. കോവിഡ് 19 സുപ്രീം കമ്മിറ്റിയുടെ ഇത് സംബന്ധമായ തീരുമാനം സിവിൽ ഏവിയേഷൻ അതോറിറ്റി എല്ലാ വിമാന കമ്പനികളെയും ഒൗദ്യോഗികമായി അറിയിച്ചു. ഓരോ രാജ്യങ്ങളുമായുള്ള കരാർ അനുസരിച്ചുള്ള ദേശീയ വിമാന കമ്പനികളുടെ ഷെഡ്യൂൾഡ് വിമാന സർവിസുകൾ പതിവുപോലെ തുടരുമെന്നും അതോറിറ്റി അറിയിച്ചു.
ഒാരോ രാജ്യങ്ങളിലെയും നടപടി ക്രമങ്ങൾ വിമാന സർവിസുകൾക്ക് ബാധകമായിരിക്കും. അതോറിറ്റി പുറത്തിറക്കിയ യാത്രക്കാർക്കുള്ള മാനദണ്ഡങ്ങൾ പ്രകാരം ജി.സി.സി രാജ്യങ്ങളിലെ പൗരന്മാർക്കും താമസക്കാർക്കും മുൻകൂട്ടിയുള്ള അനുമതിയില്ലാതെ തന്നെ ഒമാനിൽ പ്രവേശിക്കാൻ കഴിയും.
യാത്രക്ക് മുമ്പുള്ള പി.സി.ആർ പരിശോധന നടത്തേണ്ടതില്ല. എന്നാൽ, കുറഞ്ഞത് ഒരു മാസത്തെ കോവിഡ് ചികിത്സക്കുള്ള ഇൻഷുറൻസ് പരിരക്ഷ നിർബന്ധമാണ്. ജി.സി.സി പൗരന്മാർക്കും സൗജന്യ ചികിത്സ കാർഡുള്ളവർക്കും ഇത് നിർബന്ധമല്ല. വിമാനത്താവളത്തിൽ നടക്കുന്ന പി.സി.ആർ ടെസ്റ്റിനായി യാത്രക്ക് മുമ്പ് https: // covid 19.emushrif.om/traveler എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുകയും 25 റിയാൽ അടക്കുകയും വേണം.
അതോടൊപ്പം തറാസുദ് പ്ലസ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യണം. യാത്രക്കാർ ഇൗ നടപടിക്രമങ്ങൾ പൂർത്തിയാക്കിയോ എന്ന് എയർലൈനുകൾ പരിശോധിക്കില്ല. ഏഴ് ദിവസം വരെ മാത്രം ഒമാനിൽ തങ്ങാൻ വരുന്ന യാത്രക്കാർ വിമാനത്താവളത്തിൽ പി.സി.ആർ പരിശോധന നടത്തിയാൽ മതിയാവും. ഏഴ് ദിവസത്തിൽ കൂടുതൽ ഒമാനിൽ തങ്ങുന്നവർ കോവിഡ് ട്രാക്കിങ് ബാൻഡ് ധരിക്കണം. ഏഴ് ദിവസ ക്വാറൻറീന് ശേഷം എട്ടാമത്തെ ദിവസം പി.സി.ആർ പരിശോധന നടത്തണം.
വിമാന ജീവനക്കാർ, 15 വയസ്സിൽ താെഴ പ്രായമുള്ള കുട്ടികൾ എന്നിവർക്ക് ഇൗ നിർദേശങ്ങൾ ബാധകമല്ല. ഒമാനിലെ നയതന്ത്രകാര്യാലയങ്ങളിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരും നയതന്ത്ര കാര്യാലയങ്ങൾ സന്ദർശിക്കുന്നവരും കോവിഡ് മാനദണ്ഡം പാലിക്കേണ്ടതില്ല.
ഇന്ത്യയടക്കം 103 രാജ്യങ്ങളിൽനിന്നുള്ളവർക്ക് ഒമാൻ വിസയില്ലാതെ 10 ദിവസം പ്രവേശനം അനുവദിച്ച സാഹചര്യത്തിൽ ടൂറിസം മന്ത്രാലയം സഞ്ചാരികൾക്കുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കി. ആരോഗ്യ മന്ത്രാലയത്തിെൻറ നിർദേശപ്രകാരം വിനോദസഞ്ചാരികൾക്ക് ഒമാനിലെത്തിയതിന് ശേഷമുള്ള ക്വാറൻറീൻ ഒഴിവാക്കിയിട്ടുണ്ട്. അതോടൊപ്പം മറ്റു യാത്രക്കാരെ പോലെ ഒമാനിലേക്ക് യാത്ര തിരിക്കുന്നതിന് മുമ്പ് നടത്തേണ്ടിയിരുന്ന പി.സി.ആർ പരിശോധനയും ഒഴിവാക്കിയിട്ടുണ്ട്.
എന്നാൽ, ഇവർക്ക് ഒമാനിലെ താമസക്കാലത്ത് കോവിഡ് ചികിത്സക്കുള്ള അന്താരാഷ്ട്ര ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാണ്. വിമാനത്താവളത്തിൽ നടത്തുന്ന പി.സി.ആർ പരിശോധനക്ക് സഞ്ചാരികൾ രജിസ്റ്റർ ചെയ്യണം. emushrif.om.covid19 പേജിലാണ് പരിശോധനക്ക് രജിസ്റ്റർ ചെയ്യേണ്ടത്. അതോടൊപ്പം ആരോഗ്യ മന്ത്രാലയത്തിെൻറ തറാസുദ് പ്ലസ് ആപ് ഡൗൺലോഡ് ചെയ്യുകയും വേണം. േഹാട്ടലുകളിലോ റിസോർട്ടുകളിലോ മുറികൾ മുൻകൂട്ടി ബുക്ക് ചെയ്തതിെൻറയും മടക്കയാത്ര ടിക്കറ്റിെൻറയും രേഖകൾ കൈവശംവെക്കണം.
വിമാനത്താവളത്തിൽ പി.സി.ആർ പരിശോധന നടത്തിയതിെൻറ റിസൽട്ട് വരുന്നതു വരെ മുറിയിൽ െഎസൊലേഷനിൽ കഴിയണം. പോസിറ്റിവ് ആകുന്ന പക്ഷം െഎസൊലേഷൻ നിബന്ധനകൾ പൂർണമായി പാലിക്കണം. കരമാർഗം വരുന്നവർ അതിർത്തിയിൽ പ്രവേശിക്കുന്നതിന് 72 മണിക്കൂറിനുള്ളിൽ എടുത്ത പി.സി.ആർ നെഗറ്റിവ് റിസൽട്ട് കൈവശം വെക്കണം. ഒമാൻ അതിർത്തി പോസ്റ്റുകളിൽ പി.സി.ആർ ടെസ്റ്റ് നടത്താനുള്ള സൗകര്യമില്ലാത്തതുകൊണ്ടാണിത്.
ഹോട്ടലുകളിലും റിസോർട്ടുകളിലും താമസിക്കുന്ന വിനോദ സഞ്ചാരികൾ പ്രത്യേകം മുറികൾ എടുത്തിരിക്കണം. വ്യക്തികൾ ഒറ്റക്കും ഒരു കുടുംബത്തിന് ഒരു മുറി എന്ന രീതിയിലുമാണ് എടുക്കേണ്ടത്. വിനോദ സഞ്ചാര കമ്പനികൾ മുഖാന്തരമല്ലാതെ പുറത്തേക്ക് ടൂറിസം പ്രവർത്തനങ്ങൾക്ക് േപാവരുത്. അതോടൊപ്പം എല്ലാ കോവിഡ് സുരക്ഷ മുൻകരുതലുകൾ പാലിക്കുകയും മാസ്ക് ധരിക്കുകയും കൈകൾ ശുദ്ധീകരിക്കുകയും ശാരീരിക അകലം പാലിക്കുകയും വേണം.
വിനോദ സഞ്ചാര കമ്പനികൾ ഒമാൻ ആരോഗ്യ മന്ത്രാലയത്തിെൻറ കോവിഡ് നിയന്ത്രണ വിഭാഗവുമായി ബന്ധം സ്ഥാപിക്കണം. വിനോദസഞ്ചാരികൾക്ക് കോവിഡ് രോഗ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ അധികൃതരെ അറിയിക്കുകയും ആവശ്യമെങ്കിൽ മെഡിക്കൽ സഹായം നൽകുകയും ചെയ്യണം. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ അഞ്ചുപേരിൽ കൂടുതൽ ഒത്തുേചരാൻ പാടില്ലെന്ന നിയമത്തിലും ടൂറിസ്റ്റുകൾക്ക് ഇളവുണ്ട്. േകാവിഡ് ആരോഗ്യ മാനദന്ധങ്ങൾ പാലിച്ച് ഒരു കുടുംബത്തിലെ കൂടുതൽ േപർക്ക് ഒരുമിച്ചു കൂടാവുന്നതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള് ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് എന് ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല