
സ്വന്തം ലേഖകൻ: ഒമാനില്‍ പ്രവാസികളുടെ തൊഴില്‍ കരാര്‍ റജിസ്റ്റര്‍ ചെയ്യുന്നതിന് സമയപരിധി ജനുവരി 31 വരെ നീട്ടി തൊഴില്‍ മന്ത്രാലയം. സ്വകാര്യ കമ്പനികള്‍ വിദേശി ജീവനക്കാരുടെ കരാര്‍ വിവരങ്ങള്‍ മന്ത്രാലയം പോര്‍ട്ടലില്‍ നിശ്ചിത സമയത്തിനകം രേഖപ്പെടുത്തണം.
തൊഴിലുടമയാണ് കരാര്‍ റജിസ്റ്റര്‍ ചെയ്യേണ്ടത്. തൊഴിലാളികള്‍ക്ക് കരാര്‍ പരിശോധിക്കാനും അംഗീകരിക്കാനും സാധിക്കും. പ്രവാസി തൊഴിലാളി ഒമാനിലെത്തുകയും അദ്ദേഹത്തിന് റസിഡന്റ് കാര്‍ഡ് ലഭിക്കുകയും ചെയ്താല്‍ തൊഴില്‍ മന്ത്രാലയത്തിന്റെ പോര്‍ട്ടലില്‍ തൊഴിലുടമക്ക് തൊഴില്‍ കരാര്‍ രജിസ്റ്റര്‍ ചെയ്യാം. കരാര്‍ പരിഷ്‌കരിക്കാന്‍ സാധിക്കും.
തൊഴില്‍ കരാറില്‍ ഇരുകൂട്ടര്‍ക്കും പ്രയോജനമുണ്ടാകുന്ന വ്യവസ്ഥകള്‍ വയ്ക്കാന്‍ തൊഴിലുടമയെ അനുവദിക്കും. തൊഴിലാളി മറ്റൊരു ജോലിയിലേക്കോ കമ്പനിയിലേക്കോ മാറിയാലും മുമ്പത്തെ തൊഴില്‍ രഹസ്യങ്ങള്‍ വെളിപ്പെടുത്താതിരിക്കാനുള്ള കരാര്‍ വെക്കാനും തൊഴിലുടമക്ക് അനുവാദമുണ്ടാകും.
കരാറിന്റെ കൃത്യത ഉറപ്പുവരുത്താന്‍ തൊഴിലാളിക്കു കരാര്‍ ലഭിക്കും. പി കെ ഐ നമ്പര്‍ ഉപയോഗിച്ചു പോര്‍ട്ടല്‍ വഴി തൊഴിലാളിക്ക് കരാര്‍ പരിശോധിക്കാനാകും. തൊഴിലുടമ പണമടക്കുന്നതോടെ തൊഴില്‍ കരാര്‍ അപേക്ഷ അംഗീകരിക്കപ്പെടുകയും തൊഴില്‍ കരാര്‍ നിര്‍മിക്കപ്പെടുകയും ചെയ്യും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല