
സ്വന്തം ലേഖകൻ: ഒമാനിലെ പ്രവാസി തൊഴിലാളികള്‍ക്ക് നിര്‍ബന്ധിത ആരോഗ്യ ഇൻഷുറൻസ് പ്രാബല്യത്തില്‍ വരുത്താന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന്റെ രാജകീയ ഉത്തരവ്. കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച സാമൂഹിക സംരക്ഷണം സംബന്ധിച്ച ഉത്തരവിലാണ് സ്വകാര്യ മേഖലയിലെ വിദേശികളുടെ ആരോഗ്യ പരിരക്ഷ സംബന്ധിച്ച പ്രതിപാദിച്ചിരിക്കുന്നത്.
ഇത് സംബന്ധിച്ച ഉത്തരവ് മൂന്നു വര്‍ഷത്തിന് ശേഷമാണ് പ്രാബല്യത്തില്‍ വരുന്നത്. സ്വകാര്യ മേഖലയിലെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ആരോഗ്യഇൻഷുറൻസ് ലഭ്യമാകും. തൊഴില്‍ സമയത്തെ അപകടങ്ങള്‍ മൂലമുണ്ടാകുന്ന പരുക്കുകള്‍, മറ്റ് രോഗങ്ങള്‍ എന്നിവയ്‌ക്കെല്ലാം ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തും. പരുക്കുകളും രോഗാവസ്ഥയും അടിസ്ഥാനമാക്കിയാകും ആരോഗ്യ പരിരക്ഷ ലഭിക്കുക.
ഒറ്റത്തവണ നഷ്ടപരിഹാരം, വൈകല്യ പെന്‍ഷനുകള്‍, അലവന്‍സുകള്‍ തുടങ്ങി ഇതിനെ വിവിധ വിഭാഗങ്ങളായി തരം തിരിച്ചിട്ടുണ്ട്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 1,784,736 പ്രവാസികളാണ് നിലവില്‍ ഒമാനിലുള്ളത്. 44,236 സര്‍ക്കാര്‍ സ്ഥാപനങ്ങളിലും 1,406,925 പേര്‍ സ്വകാര്യ മേഖലയിലും തൊഴിലെടുക്കുന്നവരാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല