1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 8, 2022

സ്വന്തം ലേഖകൻ: കേരളത്തിലെ ഏഴ് ദിവസത്തെ ക്വാറൻ്റീനും ഉയർന്ന വിമാന നിരക്കും കാരണം ഒമാനിൽനിന്നുള്ള പ്രവാസികൾ നാട്ടിലേക്കുള്ള യാത്രകൾ ഒഴിവാക്കുന്നു. കേരളത്തിൽ ഏഴ് ദിവസത്തെ ഹോം ക്വാറൻ്റീൻ നിർബന്ധമാക്കിയുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങിയത് ഹൃസ്വകാല യാത്രക്കാർക്ക് തിരിച്ചടിയായിരിക്കുകയാണ്. ഇന്ത്യയിൽ കോവിഡ് കുതിച്ചുയരാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിൽനിന്ന് തിരിച്ചെത്തുന്നവർക്ക് ഒമാനിലും ക്വാറൻ്റീൻ ഉണ്ടാവാൻ സാധ്യതയുണ്ടെന്നാണ് പലരും ആശങ്കപ്പെടുന്നത്.

കേരളത്തിൽനിന്ന് മസ്‌കത്തിലേക്കും സലാലയിലേക്കുമുള്ള ടിക്കറ്റ് നിരക്കുകൾ ഉയർന്നിരിക്കുകയാണ്. മസ്‌കത്തിൽനിന്ന് കേരള സെക്ടറിലേക്ക് താരതമ്യേന നിരക്ക് കുറവാണെങ്കിലും തിരിച്ച് മസ്‌കത്തിലേക്ക് മാർച്ച് അവസാനം വരെ ഉയർന്ന നിരക്കുകൾ തന്നെയാണ് എയർ ഇന്ത്യ എക്‌സ്പ്രസ് അടക്കമുള്ള വിമാന കമ്പനികൾ ഈടാക്കുന്നത്.

വരുന്ന ദിവസങ്ങളിൽ മസ്‌കത്തിൽനിന്ന് കണ്ണൂർ, കോഴിക്കോട്, കൊച്ചി, തിരുവന്തപുരം വിമാനത്താവളങ്ങളിലേക്ക് 80ൽ താഴെയാണ് ടിക്കറ്റ് നിരക്കുകൾ. എന്നാൽ, കേരളത്തിൽനിന്ന് തിരിച്ചു വരണമെങ്കിൽ എയർ ഇന്ത്യ എക്പ്രസിന് 150 റിയാലിൽ കൂടുതൽ നൽകേണ്ടി വരും. ചില ദിവസങ്ങളിൽ ഇത് 200 റിയാൽ കടക്കുന്നുമുണ്ട്. നാട്ടിൽനിന്ന് തിരിച്ചു വരുന്നരിൽനിന്ന് ഈടാക്കുന്ന ഈ ഉയർന്ന നിരക്കുകൾ സാധാരണക്കാർക്ക് താങ്ങാൻ കഴിയാത്തതാണ്. അതിനാൽ താഴ്ന്ന വരുമാനക്കാർക്ക് യാത്രകൾ ഒഴിവാക്കുക മാത്രമാണ് പോം വഴി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.