1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 18, 2023

സ്വന്തം ലേഖകൻ: ഒമാനിൽ ചെറിയ കുറ്റങ്ങൾക്ക് പിഴ അടക്കാൻ കഴിയാത്തതിനെ തുടർന്ന് ജയിലിലകപ്പെട്ടവരെ മോചിതരാക്കാൻ സഹായിക്കുന്ന ഫാക് കുർബ പദ്ധതിയുടെ പത്താം പതിപ്പിന് തുടക്കമായി. ഒമാന്‍ ലോയേഴ്‌സ് അസോസിയേഷനാണ് ഫാക് കുറുബ പദ്ധതിക്ക് നേതൃത്വം നൽകുന്നത്.

ഫാക് കുർബ പദ്ധതി ഒമാനി ലോയേഴ്‌സ് അസോസിയേഷൻ സുപ്രീം ജുഡീഷ്യൽ കൗൺസിൽ വൈസ് ചെയർമാൻ ഉദ്ഘാടനം ചെയ്തു. പൊതുജനങ്ങളിൽനിന്ന് പണം സ്വരൂപിച്ചാണ് ജയിലിൽ കഴിയുന്നവരെ മോചിപ്പിക്കുന്നത്. 2012ൽ തുടങ്ങിയ പദ്ധതിയിലൂടെ ആയിരക്കണക്കിന് ആളുകളെ ജയിലിൽ നിന്നും മോചിപ്പിച്ചിരുന്നു.

ഒമാനി സമൂഹത്തിലെ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും അകമഴിഞ്ഞ പിന്തുണയാണ് ‘ഫാക് കുർബ’ പദ്ധതിയുടെ വിജയത്തിന് പിന്നിൽ. സംഭാവന ചെയ്യാൻ ആഗ്രഹിക്കുന്നവർ വെബ്‌സൈറ്റ് വഴിയും ബാങ്ക് അക്കൗണ്ടിലൂടെയും നൽകാമെന്ന് അധികൃതർ അറിയിച്ചു. അടുത്തമാസം പകുതി വരെ ഫാക് കുർബ പദ്ധതി തുടരും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.