1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 5, 2022

സ്വന്തം ലേഖകൻ: കൂടുതൽ വികസന പ്രവർത്തനങ്ങളിലേക്ക് ഒമാൻ പോകുന്നു. രാജ്യത്ത് നിക്ഷേപ സൗഹൃദ അന്തരീക്ഷം വർധിപ്പിക്കാൻ ആണ് ലക്ഷ്യം വെക്കുന്നത്. 500ൽ അധികം സേവനങ്ങൾക്ക് പ്രഖ്യാപിച്ച ഫീസിളവുകൾ പ്രാപല്യത്തിൽ വന്നു. ചില സേവനങ്ങൾക്ക് പൂർണമായും ഭാഗികമായും ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. വാണിജ്യ, വ്യവസായ നിക്ഷേപ പ്രോത്സാഹന മന്ത്രാലയം, രാജ്യത്തെ മുനിസിപ്പാലിറ്റികൾ പാരമ്പര്യ, വിനോദ സഞ്ചാര മന്ത്രാലയം, തുടങ്ങിയ സർക്കാർ മേഖലകളിലായി 548 സേവനങ്ങൾക്കുള്ള പീസുകളിൽ ആണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.

കഴിഞ്ഞ വർഷം നവംബറിൽ നടന്ന മന്ത്രി സഭ സമ്മേളത്തിൽ ഒമാൻ ഭരണാധികാരി ഫീസിളവുകൾ നടപ്പിൽ വരുത്താൻ അംഗീകാരം നൽകിയിരുന്നു. ജനുവരി ആദ്യം മുതലാണ് ഇളവുകൾ നടപ്പിലായത്. വാണിജ്യ വ്യവസായ മന്ത്രാലയം 30 സേവനങ്ങൾക്കാണ് ഇളവുകൾ പ്രഖ്യാപിച്ചത്. 17 ശതമാനം മുതൽ 90 ശതമാനം വരെ സർക്കാർ സ്ഥാപനങ്ങലിൽ‍ ഫീസ് ഇളവ് ലഭിക്കുന്നുണ്ട്.

വ്യവസായ ലൈസൻസുകൾക്കുള്ള ഫീസും ഒമാൻ‍ കുറച്ചിട്ടുണ്ട്. 1000 റിയാലിന് മുകളിലായിരുന്നു ഫീസ് ആദ്യം ഈടാക്കിയിരുന്നത് എങ്കിൽ ഇപ്പോൾ 250 റിയാലാണ് പുതുക്കിയ നിരക്ക്. 500 റിയാൽ ഇടാക്കിയിരുന്ന പല സേവനങ്ങൾക്കും ഇപ്പോൾ 250 റിയാൽ ആക്കിയിട്ടുണ്ട്. വിനോദ സഞ്ചാര മേഖലകളിൽ 29 സേവനങ്ങൾക്ക് ആണ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ടൂറിസ്റ്റ് ഗൈഡ് ലൈസൻസ് നേടുന്നതിന് 15 മുതൽ 100 റിയാൽ വരെയാണ് ആദ്യം ഫീസ് ഇളവ് ഈടാക്കിയിരുന്നത്. 10 മുതൽ 50 റിയാൽ വരെ ആക്കി ഇത് കുറച്ചിട്ടുണ്ട്.

രാജ്യത്തെ മുനിസിപ്പാലിറ്റികൾ 489 സേവനങ്ങളുടെ നിരക്കുകൾ ആണ് കുറച്ചിരിക്കുന്നത്. പല മുൻസിപാലിറ്റികളും സേവന നിരക്ക് വലിയ തോതിൽ കുറച്ചു എന്ന് മാത്രമല്ല അത് എടുത്ത് ഒഴിവാക്കുകയും ചെയ്തു. നിക്ഷേപ സൗഹൃദ അന്തരീക്ഷം വർധിപ്പിക്കുക എന്ന ലക്ഷ്യം വെച്ചാണ് ഇത്തരത്തിലുള്ള നീക്കവുമായി ഒമാൻ മുന്നോട്ട് പോകുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.