1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 14, 2022

സ്വന്തം ലേഖകൻ: ഒമാനിലെ ടാക്‌സികളില്‍ ഡ്രൈവര്‍മാരുടെ സീറ്റില്‍ ഇനി സ്ത്രീകളും. വനിതകള്‍ മാത്രം ഡ്രൈവര്‍മാരാകുന്ന വനിതാ ടാക്‌സി ജനുവരി 20 മുതല്‍ ആരംഭിക്കും. മസ്‌കറ്റ് ഗവര്‍ണറേറ്റില്‍ പരീക്ഷണ അടിസ്ഥാനത്തിലാണ് ആദ്യം ടാക്‌സി സേവനം ആരംഭിക്കുക. ഇത് സ്ത്രീ യാത്രക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ പ്രയോജനപ്പെടും. ഇതിനായി പെണ്‍ ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് ലൈസന്‍സ് അനുവദിച്ചു.

ഗതാഗത, കമ്യൂണിക്കേഷന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം അല്ലെങ്കില്‍ മുന്‍കൂര്‍ റിസര്‍വേഷന്‍ സംവിധാനം മുഖേനയാണ് ഓടാക്‌സി അപേക്ഷയ്ക്കായി പെണ്‍ ടാക്‌സി സേവനത്തിന് ലൈസന്‍സ് അനുവദിച്ചത്. ജനുവരി 20 വ്യാഴാഴ്ച മുതല്‍ മസ്‌കറ്റ് ഗവര്‍ണറേറ്റില്‍ പരീക്ഷണ അടിസ്ഥാനത്തില്‍ ഈ സേവനം ആരംഭിക്കും. ഇതേപോലെ സൗദിയില്‍ വനിതകള്‍ക്ക് പൊതു ടാക്സി പെര്‍മിറ്റിനായി ട്രാഫിക് വിഭാഗം അനുമതി നല്‍കിയിരുന്നു. ഇതിനായി രാജ്യത്തെ വിവിധ നഗരങ്ങളില്‍ 18 ഡ്രൈവിങ് സ്‌കൂളുകള്‍ സജ്ജമാക്കി.

റിയാദ്, ജിസാന്‍, ഹായില്‍, കിഴക്കന്‍ പ്രവിശ്യ, അസീര്‍, അല്‍ ജൗഫ്, തായിഫ്, ജിദ്ദ, നജ്റാന്‍ എന്നീ പ്രവിശ്യകളിലാണ് ഡ്രൈവിങ് സ്‌കൂളുകള്‍ നടത്താന്‍ അനുമതി നല്‍കിയിരിക്കുന്ന കേന്ദ്രങ്ങള്‍. 2017 സെപ്തംബര്‍ 27 നാണ് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് രാജ്യത്തെ വനിതകള്‍ക്ക് വാഹനം ഓടിക്കുന്നതിനുള്ള അനുമതി നല്‍കുമെന്ന പ്രഖ്യാപനം നടത്തിയത്. ജൂണ്‍ 24 മുതലാണ് അനുമതി പ്രാബല്യത്തില്‍ വന്നത്. 18 വയസ്സും അതിന് മുകളില്‍ പ്രായമുള്ളവര്‍ക്കുമാണ് ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നത്.

2021 ല്‍ ഏറ്റവും ശക്തരായ ബിസിനസ് വനിതകളുടെ പട്ടികയില്‍ മൂന്ന് സൗദി വനിതകള്‍ ഇടംപിടിക്കുകയും ചെയ്തു. അമേരിക്കന്‍ ഫോബ്സ് മിഡില്‍ ഈസ്റ്റിന്റെ പട്ടികയില്‍ റാനിയ നാഷിര്‍, സാറാ അല്‍ സുഹൈമി, ലുബ്ന ഒലയാന്‍ എന്നിവരാണ് ഇടംപിടിച്ചിരിക്കുന്നത്. കോവിഡ് മഹാമാരിയില്‍ ലോകത്തെ മിക്ക ബിസിനസ് സ്ഥാപനങ്ങളും കനത്ത വെല്ലുവിളി നേരിട്ട സമയത്താണ് ഇതെല്ലാം മറികടന്ന് വിജയം നേടിയതെന്നത് പ്രത്യേകം ശ്രദ്ധേയമാണ്.

വരുമാനം, ആസ്തികള്‍, വിപണി മൂല്യം, മാനേജ്മെന്റ്, ജീവനക്കാരുടെ എണ്ണം, നേട്ടങ്ങള്‍, സാമൂഹിക ഉത്തരവാദിത്ത സംരംഭങ്ങള്‍ തുടങ്ങി നിരവധി മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് ഏറ്റവും ശക്തരായ ബിസിനസ് വനിതകളുടെ പട്ടിക അന്തിമമാക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. അതുപോലെ സൗദിയില്‍ വനിതകള്‍ സായുധ സൈന്യത്തില്‍ ചേര്‍ന്നിരുന്നു. പരിശീലനം പൂര്‍ത്തിയാക്കിയ വനിതാ സൈനികരുടെ ആദ്യ ബാച്ച് സെപ്തംബറിലാണ് പുറത്തിറങ്ങിയത്. ഈ വര്‍ഷം ഫെബ്രുവരിയിലാണ് വനിതകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സൈന്യത്തില്‍ ചേരാനായി രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.