
സ്വന്തം ലേഖകൻ: പത്താം പഞ്ചവത്സര പദ്ധതിയുടെ നടത്തിപ്പിന് തുടക്കമായതായി സാമ്പത്തിക കാര്യ മന്ത്രാലയം അറിയിച്ചു. 2021 മുതൽ 2025 വരെ നീളുന്ന പഞ്ചവത്സര പദ്ധതി നടത്തിപ്പിന് കഴിഞ്ഞ ദിവസം സുൽത്താൻ ഹൈതം ബിൻ ത്വാരീഖ് അംഗീകാരം നൽകിയിരുന്നു. പദ്ധതി കാലയളവിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് സാമ്പത്തികകാര്യ മന്ത്രി ഡോ. സഇൗദ് ബിൻ മുഹമ്മദ് അൽ സഖ്രി ഒമാൻ ടെലിവിഷന്‍ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
സർക്കാർ-സ്വകാര്യ േമഖലകളിലായി പ്രതിവർഷം 27,000 തൊഴിലവസരങ്ങൾ എന്ന തോതിൽ 1.35 ലക്ഷം തൊഴിലവസരങ്ങളാണ് സൃഷ്ടിക്കുക. ചെറുകിട ഇടത്തരം സ്ഥാപനങ്ങളുടെ ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും ആേഗാള വിപണി കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യും. പ്രതിശീർഷ വരുമാനം ഉയർത്തുന്നതിന് ഒപ്പം സാമൂഹിക ക്ഷേമ പദ്ധതികൾ വർധിപ്പിക്കുകയും ലക്ഷ്യമാണ്. ധനകാര്യ സുസ്ഥിരത കൈവരിക്കുന്നതിനാണ് പദ്ധതി കാലയളവിൽ മുൻഗണന നൽകുന്നത്.
2024ഒാടെ ധനക്കമ്മിയിൽ കാര്യമായ കുറവ് വരുത്തുന്നതിനൊപ്പം 65 ദശലക്ഷം റിയാലിെൻറ നീക്കിയിരിപ്പുമാണ് ലക്ഷ്യമിടുന്നത്. നിക്ഷേപ സൗഹൃദാന്തരീക്ഷം ലക്ഷ്യമിട്ടുള്ള പുതിയ നിയമങ്ങൾ തയാറാക്കിവരുകയാണ്. ഒമാെൻറ ആഭ്യന്തര ഉൽപാദനത്തിൽ 3.5 ശതമാനത്തിെൻറ വളർച്ചയും പഞ്ചവത്സര പദ്ധതി ലക്ഷ്യമിടുന്നുണ്ടെന്ന് സാമ്പത്തികകാര്യ മന്ത്രി പറഞ്ഞു.
ഒമാെൻറ സുസ്ഥിര ഭാവി ലക്ഷ്യമിട്ടുള്ള വിഷൻ 2040െൻറ ആദ്യ പടിയാണ് പത്താം പഞ്ചവത്സര പദ്ധതി. പദ്ധതിക്ക് 88 തന്ത്രപ്രധാന ലക്ഷ്യങ്ങളാണ് ഉള്ളത്. നാലു പ്രധാന ആശയങ്ങളിലായി 343 പദ്ധതികളും ഉണ്ട്. മനുഷ്യ വിഭവശേഷിയുടെ സുസ്ഥിര വികസനം, സാമ്പത്തിക മേഖലയുടെ ഉത്തേജനം, സാമ്പത്തിക വൈവിധ്യവത്കരണം പുതിയ തലങ്ങളിലേക്ക് വികസിപ്പിക്കൽ, എല്ലാ ഗവർണറേറ്റുകളിലും സന്തുലിത വികസനം എന്നിവയിൽ ഉൗന്നിയാകും പദ്ധതി നടത്തിപ്പ്.
കാർഷികം, മത്സ്യബന്ധനം, ഖനനം, ധാതു ഉൽപന്നങ്ങൾ, ഉൽപാദന മേഖല, ചരക്കുഗതാഗതം, വിദ്യാഭ്യാസം തുടങ്ങിയവയാകും പ്രധാന സാമ്പത്തിക വൈവിധ്യവത്കരണ പ്രവർത്തനങ്ങൾ. എണ്ണയിതര മേഖലയിലേക്ക് കൂടുതൽ വിദേശ നിക്ഷേപങ്ങൾ ആകർഷിക്കും. പദ്ധതി കാലയളവ് കഴിയുന്നതോടെ മൊത്തം ആഭ്യന്തര ഉൽപാദനത്തിൽ എണ്ണയിതര മേഖലയുടെ പങ്കാളിത്തം 10 ശതമാനമായി ഉയർത്തുകയാണ് ലക്ഷ്യമെന്നും ഡോ. സഇൗദ് ബിൻ മുഹമ്മദ് അൽ സഖ്രി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല