1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 26, 2021

സ്വന്തം ലേഖകൻ: വടക്കൻ ശർഖിയ ഗവർണറേറ്റിൽ വിദേശികൾക്ക് വെള്ളി, ശനി ദിവസങ്ങളിൽ സൗജന്യ കോവിഡ് വാക്‌സിൻ നൽകും. സി.ഡി.സി ഇബ്രയിലും, ഗവർണറേറ്റിലെ എല്ലാ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നും വാക്‌സിൻ എടുക്കാം. ഒന്നാമത്തേയോ രണ്ടാമത്തേയോ ഡോസ് വാക്‌സിൻ ഇവിടെ നിന്ന് എടുക്കാവുന്നതാണെന്ന് ഡയറക്ടറേറ്റ് ജനറൽ അറിയിച്ചു.

സമയം രാവിലെ എട്ട് മണിമുതൽ രാത്രി ഒമ്പത് മണിവരെയാണ് വാക്‌സിൻ ലഭിക്കുക. മസ്‌കത്ത് ഗവർണറേറ്റിൽ വിദേശികൾക്ക് വാക്‌സിൻ ഊർജിതമായി നൽകാൻ മൊബൈൽ ടീമിനെ രൂപവത്കരിച്ചിട്ടുണ്ട്.

സബ്ലത്ത് മത്ര, സിബിലെ മെഡിക്കൽ ഫിറ്റ്‌നസ് സെൻറർ എന്നിവിടങ്ങളിൽ നടന്ന ക്യാമ്പിലും നിരവധി പേരായിരുന്നു വാക്‌സിൻ എടുക്കാൻ എത്തിയിരുന്നത്. ഒമാനിൽ കോവിഡിനെതിരെയുള്ള വാക്‌സിനേഷൻ നടപടികൾ വിവിധ ഗവർണറേറ്റുകളിൽ ഊർജിതമായി തുടരുകയാണ്. വിവിധ സ്ഥലങ്ങളിൽ പ്രത്യേക ക്യാമ്പ് ഒരുക്കിയാണ് സ്വദേശികൾക്കും വിദേശികൾക്കും വാക്‌സിൻ നൽകുന്നത്.

ഒമാനില്‍ ഇതിനകം 60 ലക്ഷത്തോളം ഡോസ് കൊവിഡ് വാക്‌സിന്‍ നല്‍കിയതായാണ് ഔദ്യോഗിക കണക്കുകള്‍. ഇതിനകം ജനസംഖ്യയുടെ 50 ശതമാനത്തിലേറെ പേര്‍ വാക്‌സിന്‍ എടുത്തുകഴിഞ്ഞു. പ്രതിദിനം 8000 പേര്‍ക്ക് എന്ന തോതിലാണ് നിലവില്‍ രാജ്യത്തെ വാക്‌സിനേഷന്റെ തോത്. ഒമാനില്‍ ഏതാനും ആഴ്ചകളിലായി കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായിട്ടുണ്ട്. നിലവില്‍ 10ല്‍ താഴെയാണ് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.