1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 28, 2021

സ്വന്തം ലേഖകൻ: കൂ​ടു​ത​ൽ വി​ദേ​ശി​ക​ൾ​ക്ക്​ സൗ​ജ​ന്യ വാ​ക്​​സി​ൻ ല​ഭ്യ​മാ​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​നം പ്ര​വാ​സി​ക​ൾ​ക്ക്​ ആ​ശ്വാ​സ​മാ​യി. വാ​ക്​​സി​നേ​ഷ​ൻ തോ​ത്​ വ​ർ​ധി​പ്പി​ക്കു​മെ​ന്ന്​ വ്യാ​ഴാ​ഴ്​​ച ന​ട​ന്ന സു​പ്രീം ക​മ്മി​റ്റി​യു​ടെ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​ഗ്യ മ​ന്ത്രി ഡോ. ​അ​ഹ​മ്മ​ദ്​ അ​ൽ സ​ഈ​ദി​യാ​ണ്​ അ​റി​യി​ച്ച​ത്. ഇ​തി​നാ​യി അ​ഞ്ചു​ല​ക്ഷം ഡോ​സ്​ സി​നോ​വാ​ക്​ വാ​ക്​​സി​ൻ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി അ​റി​യി​ച്ചി​ട്ടു​ണ്ട്.

വാ​ക്​​സി​നേ​ഷ​ന്​ ക​മ്പ​നി​ക​ളും സ്​​പോ​ൺ​സ​ർ​മാ​രും തയ്യാറെടുക്കാത്ത വി​ദേ​ശി​ക​ൾ​ക്കാ​യി​രി​ക്കും ഈ ​വാ​ക്​​സി​നു​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടുക​യെ​ന്നും സു​പ്രീം ക​മ്മി​റ്റി വാ​ർത്താ ​സ​മ്മേ​ള​ന​ത്തി​ൽ ഡോ. ​അ​ൽ സ​ഈ​ദി പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ആ​ഴ്​​ച​ക​ളി​ൽ ഒ​മാ​നി​ലെ വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ വി​ദേ​ശി​ക​ൾ​ക്കാ​യി സൗ​ജ​ന്യ വാ​ക്​​സി​നേ​ഷ​ൻ ക്യാ​മ്പു​ക​ൾ ആ​രം​ഭി​ച്ചി​രു​ന്നു. ബാ​ർ​ബ​ർ​മാ​ർ, ബ്യൂ​ട്ടി​സ​ലൂ​ൺ ജീ​വ​ന​ക്കാ​ർ, വീ​ട്ടു​ജോ​ലി​ക്കാ​ർ തു​ട​ങ്ങി കു​റ​ഞ്ഞ വ​രു​മാ​ന​ക്കാ​ർ​ക്കാ​ണ്​ ഇ​വി​ടെ ആ​സ്​​ട്രാ​സെ​ന​ക വാ​ക്​​സി​ൻ ന​ൽ​കി​യ​ത്.

മ​സ്​​ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ൽ മ​ത്ര, അ​മ​റാ​ത് എ​ന്നി​വി​ട​ങ്ങ​ളി​ൽ സൗ​ജ​ന്യ വാ​ക്​​സി​ൻ ന​ൽ​കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ വ​ലി​യ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. സെ​പ്റ്റം​ബ​ർ ഒ​ന്നു മു​ത​ൽ ഒ​മാ​നി​ൽ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക വാ​ക്​​സി​ൻ എ​ടു​ത്ത​വ​ർ​ക്കു മാ​ത്ര​മാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വാ​ക്​​സി​ൻ എ​ടു​ക്കാ​ൻ വി​ദേ​ശി​ക​ള​ട​ക്കം കൂ​ടു​ത​ൽ ജാ​ഗ്ര​ത കാ​ണി​ക്കു​ന്ന​ത്.

അ​തോ​ടൊ​പ്പം 12 വ​യ​സ്സി​നു മു​ക​ളി​ലു​ള്ള വി​ദേ​ശി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും മ​സ്​​ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ൽ സൗ​ജ​ന്യ കോ​വി​ഡ് വാ​ക്​​സി​ൻ ന​ൽ​കാ​ൻ ആ​രം​ഭി​ച്ചു. ഒ​മാ​ൻ ക​ൺ​വെ​ൻ​ഷ​ൻ ആ​ൻ​ഡ് എ​ക്​​സി​ബി​ഷ​ൻ സെൻറ​റി​ലാ​ണ് കു​ത്തി​വെ​പ്പ്​ ന​ൽ​കു​ന്ന​ത്. ഞാ​യ​റാ​ഴ്​​ച മു​ത​ൽ വ്യാ​ഴാ​ഴ്​​ച വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ ഏ​ഴു മു​ത​ൽ ഉ​ച്ച​ക്ക് ര​ണ്ടു വ​രെ വാ​ക്​​സി​ൻ സ്വീ​ക​രി​ക്കാം.

മ​റ്റ് ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ 12 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഉ​ട​ൻ വാ​ക്​​സി​ൻ ന​ൽ​കാ​ൻ ആ​രം​ഭി​ക്കും. ആ​റു വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള കു​ട്ടി​ക​ൾ​ക്കും വൈ​കാ​തെ വാ​ക്​​സി​നേ​ഷ​ൻ ആ​രം​ഭി​ക്കു​മെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രി ക​ഴി​ഞ്ഞ ദി​വ​സം അ​റി​യി​ച്ചി​രു​ന്നു.

അതിനിടെ പൂര്‍ണമായി വാക്‌സിന്‍ എടുത്ത യാത്രക്കാര്‍ക്ക് പിസിആര്‍ ടെസ്റ്റിലെ നെഗറ്റീവ് ഫലം വേണമെന്ന നിബന്ധന ഒഴിവാക്കുന്നതിനെ കുറിച്ച് ആലോചിച്ചുവരുകയാണെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആദ്യഘട്ടത്തില്‍ ജിസിസി രാജ്യങ്ങള്‍ക്കിടയിലെ യാത്രയ്ക്കാണ് ഇത് നടപ്പിലാക്കുകയെന്നും മന്ത്രാലയം വ്യക്തമാക്കി.

ഓരോ രാജ്യത്തും അംഗീകാരമുള്ള വാക്‌സിന്‍ ഡോസുകള്‍ പൂര്‍ണമായും എടുത്തവര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നു വയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളുമായി ചര്‍ച്ചകള്‍ ആരംഭിച്ചതായി ആരോഗ്യമന്ത്രി ഡോ. അഹ്മദ് ബിന്‍ മുഹമ്മദ് അല്‍ സൈദി അറിയിച്ചു.

അതിനിടെ, പ്രവാസികളെ സുരക്ഷിതമായി രാജ്യത്തേക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി പ്രസിഡന്റ് നായിഫ് ബിന്‍ അലി ബന്‍ ഹമദ് അല്‍ അബ്രി പറഞ്ഞു. 2020 ഒക്ടോബറില്‍ സുപ്രിം കമ്മിറ്റിയുടെ അനുവാദം ലഭിച്ച ശേഷം ഘട്ടം ഘട്ടമായി ഇത് നടപ്പില്‍ വരുത്താനുള്ള പദ്ധതികളാണ് നടപ്പിലാക്കിവരുന്നതെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.