1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 16, 2021

സ്വന്തം ലേഖകൻ: ഒമാനിൽ മൂല്യവർധിത നികുതി (വാറ്റ്) അടുത്ത മാസം 16 മുതൽ പ്രാബല്യത്തിൽ വരും. നികുതി വിഭാഗം ചെയർമാൻ സഊദ് ബിൻ നാസർ ബിൻ റാഷിദ് അൽ ശുകൈലി ഇത് സംബന്ധിച്ച് ഉത്തരവിറക്കി. വാറ്റ് വഹിക്കേണ്ടത് ഉപഭോക്താവാണ്. അഞ്ച് ശതമാനമാണ് വാറ്റ്. വിൽപനക്കാരൻ നികുതി കണക്കുകൂട്ടി ശേഖരിച്ച് അധികൃർക്ക് നൽകണം.

അധിക ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും രാജ്യത്ത് വാറ്റ് ബാധകമാണ്. ചിലതിന് ഇളവുണ്ട് ഓരോ വിൽപന കേന്ദ്രത്തിലും വിതരണ ശൃംഖലയിലും നികുതി ഈടാക്കും. ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്കും വാറ്റുണ്ടാകും. എന്നാൽ ചില ഉൽപന്നങ്ങളെ വാറ്റിൽ നിന്ന് ഒഴിവാക്കി.

ജിസിസി രാജ്യങ്ങൾ 2016 നവംബറിൽ ഒപ്പുവച്ച ഏകീകൃത വാറ്റ് കരാർ പ്രകാരമാണ് ഒമാനിൽ നിയമം കൊണ്ടുവന്നത്. ലോകത്ത് വാറ്റ് നടപ്പാക്കിയ 160 രാജ്യങ്ങളുടെ കൂട്ടത്തിൽ ഇതോടെ ഒമാനുമുണ്ടാകും. ലോകത്ത് ഏറ്റവും കുറഞ്ഞ നിരക്കിൽ വാറ്റ് നടപ്പാക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ഒമാൻ. ചില രാജ്യങ്ങളിൽ അഞ്ച് ശതമാനം മുതൽ 27 ശതമാനം വരെയാണ് വാറ്റ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.